കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ഹൈകോടതി റദ്ദാക്കി

കൊച്ചി: കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ഹൈകോടതി റദ്ദാക്കി. ചാൻസലറായ ഗവർണറുടെ അനുമതിയില്ലാതെ സർവകലാശാല ചട്ടങ്ങൾ ലംഘിച്ചെന്ന പരാതിയിലാണ് ഹൈകോടതി ഉത്തരവ്. അംഗങ്ങളുടെ നിയമനം ശരിവെച്ചുള്ള സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

ബോ​ർ​ഡ്​ ഓ​ഫ്​ സ്റ്റ​ഡീ​സ്​ നി​യ​മ​നം സം​ബ​ന്ധി​ച്ച ആ​ഗ​സ്റ്റ്​ 11ലെ​ ​ര​ജി​സ്​​ട്രാ​റു​ടെ വി​ജ്ഞാ​പ​നം ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെ​ന​റ്റ് അം​ഗം വി. ​വി​ജ​യ​കു​മാ​ർ, അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ അം​ഗം ഡോ. ​ഷി​നോ പി. ​ജോ​സ് എ​ന്നി​വ​രാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. നേ​ര​​ത്തേ സിം​ഗി​ൾ​ബെ​ഞ്ച് ഇ​തേ ഹ​ര​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ക്കാ​തെ ത​ള്ളി​യിരുന്നു.

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ 72 ബോ​ർ​ഡു​ക​ളാ​ണ് പു​നഃ​സം​ഘ​ടി​പ്പി​ച്ച​ത്. സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ് കോ​ള​ജു​ക​ളി​ലെ മു​തി​ർ​ന്ന അ​ധ്യാ​പ​ക​രെ​ ഒ​ഴി​വാ​ക്കി യു.​ജി.​സി യോ​ഗ്യ​ത​ക​ളി​ല്ലാ​ത്ത സ്വാ​ശ്ര​യ കോ​ള​ജ് അ​ധ്യാ​പ​ക​രെ​യും ക​രാ​ർ അ​ധ്യാ​പ​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യത​ട​ക്കം ആ​രോ​പി​ച്ചാ​ണ്​ ഹ​ര​ജി. ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് ചെ​യ​ർ​മാ​നെ​യും അം​ഗ​ങ്ങ​ളെ​യും നി​യ​മ​പ്ര​കാ​രം നാ​മ​നി​ർ​ദേ​ശം ചെ​യ്യേ​ണ്ട​ത് ചാ​ൻ​സ​ല​റും നി​യ​മ​നാ​ധി​കാ​രം സ​ൻ​ഡി​ക്കേ​റ്റി​നും ആ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കി ഗ​വ​ർ​ണ​ർ ഹൈകോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​രു​ന്നു.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് പു​നഃ​സം​ഘ​ട​ന പ്ര​ഥ​മ​ദൃ​ഷ്ട്യാ നി​യ​മാ​നു​സൃ​ത​മല്ലെന്ന്​ ചീ​ഫ്​ ജ​സ്റ്റി​സ്​ എ​സ്. മ​ണി​കു​മാ​ർ, ജ​സ്റ്റി​സ്​ ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് നേരത്തെ നി​രീ​ക്ഷി​ച്ചിരുന്നു. ​സ​ർ​വ​ക​ലാ​ശാ​ല ആ​ക്ടി​ലെ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​തെ​യാ​ണ്​ നി​യ​മ​നം. ചാ​ൻ​സ​ല​ർ നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന​വ​രെ​യാ​ണ്​ ബോ​ർ​ഡ്​ ഓ​ഫ്​ സ്റ്റ​ഡീ​സി​ലേ​ക്ക്​ സി​ൻ​ഡി​ക്കേ​റ്റ്​ നി​യ​മി​ക്കേ​ണ്ട​തെ​ന്ന വ്യ​വ​സ്ഥ​യ​ട​ക്കം പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും ​കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - The High Court has canceled the appointment of members of the Kannur University Board of Studies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.