കൊച്ചി: 2019 സെപ്റ്റംബർ 15 വരെ വിവിധ ഫാർമസി കോളജുകളിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് കേരള ആരോഗ്യ സർവകലാശാലയുടെ രജിസ്ട്രേഷൻ നൽകണമെന്ന് ഹൈകോടതി. 2019 ആഗസ്റ്റ് 31ന് ശേഷം പ്രവേശനം നേടിയവരുടെ അഡ്മിഷൻ മരവിപ്പിച്ച പ്രവേശന മേൽനോട്ട സമിതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് 11 ഫാർമസി കോളജ് അധികൃതർ നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. വൈകി പ്രവേശനം നേടിയശേഷം പരീക്ഷയെഴുതിയ കുട്ടികളുടെ ഫലം പ്രഖ്യാപിക്കാൻ നടപടിയെടുക്കണമെന്നും ഉത്തരവിൽ പറയുന്നു.
കേരള ആരോഗ്യ സർവകലാശാല 2019 സെപ്റ്റംബർ അഞ്ചിനിറക്കിയ സർക്കുലർ പ്രകാരം പ്രവേശനത്തീയതി സെപ്റ്റംബർ 15 വരെ നീട്ടിയിരുന്നു. പിന്നീട് പ്രവേശന നടപടികൾ തടഞ്ഞ് സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കിയതിെൻറ അടിസ്ഥാനത്തിൽ 2019 ആഗസ്റ്റ് 31ന് ശേഷമുള്ള പ്രവേശനങ്ങൾ മരവിപ്പിച്ച് പ്രവേശന മേൽനോട്ടസമിതി ഉത്തരവ് പുറപ്പെടുവിച്ചു. തുടർന്നാണ് കോളജുകൾ കോടതിയെ സമീപിച്ചത്.
പ്രവേശനം തടഞ്ഞ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത് 2019 നവംബർ 25നാണെന്നിരിക്കെ നവംബർ മുതലുള്ള പ്രവേശനത്തിനാണ് തടസ്സമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, 2019 സെപ്റ്റംബർ 15 വരെ പ്രവേശനം അനുവദിക്കുന്ന ആരോഗ്യ സർവകലാശാലയുടെ സർക്കുലർ പ്രകാരം പ്രവേശനത്തിന് തടസ്സമില്ലെന്നും കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.