കൊച്ചി: വിസ്‌മയ കേസിൽ പ്രതി കിരൺകുമാറിന്‍റെ ജാമ്യഹരജി ഹൈകോടതി തള്ളി. 105 ദിവസത്തിലേറെയായി കിരൺകുമാർ ജയിലിലാണെന്നും കുറ്റപത്രം സമർപ്പിച്ച കേസിൽ ഇനിയും ജയിലിൽ കഴിയേണ്ടതില്ല എന്നുമാണ് കിരൺകുമാറിന്‍റെ അഭിഭാഷകൻ വാദിച്ചത്.
വിസ്‌മയ ടിക് ടോക്, ഫേസ്ബുക് അടക്കമുള്ള സമൂഹ മാധ്യമങ്ങൾക്ക് അടിമയായിരുന്നു. വിസ്‌മയയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്‌തത് പഠനത്തിൽ ശ്രദ്ധിക്കാൻ വേണ്ടിയായിരുന്നു എന്നും കിരൺകുമാറിന്‍റെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു.
എന്നാൽ, കിരൺ വിസ്മയയെ നിരന്തരം പീഡിപ്പിക്കകുയായിരുന്നു എന്നും തെളിവ് ഉണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഭർത്താവ് കിരൺകുമാറിന്‍റെ പീഡനം മൂലം വിസ്മയ ആത്മഹത്യ ചെയ്ത സംഭവം സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
പ്രതി കിരണ്‍ നിരന്തരം വിസ്മയയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചിരുന്നു എന്നതിന് തെളിവായി വാട്സ് ആപ് ചാറ്റുകൾ പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. വിസ്മയക്ക് കിരൺകുമാർ ഫോൺ നൽകിയിരുന്നില്ല. കിരണിന്‍റെ സഹോദരി കീര്‍ത്തിയുടെ ഫോണില്‍ നിന്നും വിസ്മയ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അയച്ച ചാറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
2021 ജൂൺ മാസത്തിലാണ് കൊല്ലം പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വെച്ച് വിസ്മയ ആത്മഹത്യ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.