വ്യാ​ജ സി.​ഡി പ​രാ​തി​യി​ൽ ബിജു രമേശിനെതിരെ നടപടി സ്വീകരിക്കാമെന്ന് ഹൈകോടതി

കൊ​ച്ചി: ബാ​ർ കോ​ഴ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജു ര​മേ​ശി​നെ​തി​രേ ഉ​യ​ർ​ന്ന വ്യാ​ജ സി​.ഡി പ​രാ​തി​യി​ൽ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി നി​ർ​ദേ​ശം. കൃത്രിമ രേഖകൾ നൽകിയതിന് ബിജുരമേശിനെതിരെ നടപടിയെടുക്കാനാവില്ല എന്ന മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് തള്ളിക്കൊണ്ടാണ് തി​രു​വ​ന​ന്ത​പു​രം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്ക് ഹൈകോടതി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ബാ​ർ കോ​ഴ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശ​ബ്ദ​രേ​ഖ​യ​ട​ങ്ങി​യ സി​ഡി​യി​ൽ ബി​ജു ര​മേ​ശ് കൃ​ത്രി​മം കാ​ട്ടി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് ബിജു രമേശ് ശബ്ദ രേഖ ഹാജരാക്കിയത്. പിന്നീട് ശബ്ദ രേഖ അടങ്ങിയ സി.ഡി വിജിലൻസ് പരിശോധിക്കുകയും ഇതിൽ കൃത്രിമം നടന്നു എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

ബാർകോഴ കേസിൽ ഏറെ വിവാദമായതാണ് ബിജു രമേശ് ഹാജരാക്കിയ ശബ്ദരേഖ. വ്യാജ തെളിവുകൾ ഹാജരാക്കിയതിന് ബിജു രമേശിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. 

Tags:    
News Summary - The High Court has said that action can be taken against Biju Ramesh on a fake CD complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.