എൻജിനീയറിങ് പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നത് ഹൈകോടതി തടഞ്ഞു

കൊച്ചി: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷാ ഫലം (കീം) പ്രസിദ്ധീകരിക്കുന്നത് ഹൈകോടതി തടഞ്ഞു. വ്യാഴാഴ്ച പ്രസിദ്ധീകരിക്കേണ്ട എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള ഫലമാണ് കോടതി തടഞ്ഞത്. ഇനിയൊരു ഉത്തരവ് പുറപ്പെടുവിക്കും വരെ ഫലവും റാങ്ക് പട്ടികയും പ്രസിദ്ധപ്പെടുത്തരുതെന്നാണ് ഹൈകോടതി നിർദേശം.

സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്‍റുകളും വിദ്യാർഥികളും നൽകിയ ഹരജിയിലാണ് ഹൈകോടതി നടപടി. എൻട്രൻസ് പരീക്ഷാ ഫലത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം റാങ്ക്പട്ടിക തയാറാക്കണമെന്നാണ് ഹരജിക്കാർ ആവശ്യപ്പെടുന്നത്.

വ്യാഴാഴ്ചക്ക് ശേഷം കേസ് വീണ്ടും കോടതി പരിഗണിക്കും.

Tags:    
News Summary - The High Court has stayed the publication of the results of the Kerala Engineering Entrance Exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.