ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം നിരസിച്ച് ഹൈകോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ കാലാവധി നീട്ടണമെന്ന ക്രൈംബ്രാഞ്ച് ഹരജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് മാറണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. നേരത്തെ കേസ് ​അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നുകാട്ടി അതിജീവിത നൽകിയ ഹരജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്തിനെ മാറ്റണമെന്ന ആവശ്യം കോടതി അംഗീകരിച്ചിരുന്നു. അന്ന് ജഡ്ജി ഹരജി പിൻവലിക്കുന്നതിൽ നിന്നും സ്വയം പിൻവലിയുകയായിരുന്നു.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കോടതിയിൽ നിന്നു ചോർന്നതായി പറയുന്ന സമയത്ത് എറണാകുളം ജില്ലാ കോടതിയിൽ ജഡ്ജി കൗസർ എടപ്പഗത്തായിരുന്നു കേസ് പരിഗണിച്ചത്. പിന്നീടു ഹൈക്കോടതി ജസ്റ്റിസ് പദവിയിലേക്ക് ഉയർത്തപ്പെടുകയായിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് തന്റെ ഹർജിയിൽ നിന്നു പിൻമാറണമെന്ന ആവശ്യം അതിജീവിത ഉയർത്തിയത്. എന്നാൽ, ആവശ്യം ഹൈകോടതി തള്ളുകയായിരുന്നു.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ പരിധി നിശ്ചയിച്ചതും പിന്നീട് സമയം നീട്ടി നൽകിയതും താനാണെന്നും അതുകൊണ്ട് കേസിൽ തുടർന്നും വാദം കേൾ​ക്കണ്ടതും താനാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അതിജീവിതയുടെ ആവശ്യം ജഡ്ജി തള്ളിയത്. അതേസമയം, അതിജീവിതക്കൊപ്പമാണെന്ന് നിലപാട് കോടതിയിൽ സംസ്ഥാന സർക്കാർ ആവർത്തിച്ചു. അതിജീവിതയുടെ ആ​വശ്യങ്ങളോട് എതിർപ്പില്ല. കോടതിമേൽനോട്ടത്തിൽ കേസിൽ അന്വേഷണം നടത്തുന്നതിലും വിരോധമില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

Tags:    
News Summary - The High Court rejected the survivor's demand that the judge be replaced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.