ചവറ (കൊല്ലം): യാത്രക്കിടെ ഹൗസ് ബോട്ടിന് തീപിടിച്ചു. വിദേശികൾ ഉൾപ്പെടെ യാത്രക്കാർ രക്ഷപ്പെട്ടു. പൊന്മന കന്നിട്ടകടവിന് സമീപം തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.
ആലപ്പുഴയിൽനിന്ന് കൊല്ലത്തേക്ക് വരുന്നതിനിടെ കന്നിട്ട കടവിന് സമീപം വെച്ച് ഹൗസ് ബോട്ടിന്റെ പിൻഭാഗം കത്തി പുക വരുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നു.
യാത്രക്കാരും ജീവനക്കാരും ബഹളം വെച്ചതിനെ തുടർന്ന് ഉടൻതന്നെ വള്ളക്കാരെത്തി ജർമൻ സ്വദേശികളായ റിച്ചാർഡ്, ഭാര്യ ആൻഡ്രിയാസ്, ഇവരുടെ മകൻ വാലൈന്റൻ,ഹൗസ് ബോട്ടിന്റെ ഉടമസ്ഥൻ ജോജി മോൻ തോമസ്, ഡ്രൈവർ ജോമോൻ ജോസഫ്, പാചകക്കാരൻ താജുദ്ദീൻ എന്നിവരെ രക്ഷപ്പെടുത്തി കരക്കെത്തിക്കുകയായിരുന്നു.
ഉടൻതന്നെ ചവറയിൽനിന്നും കരുനാഗപ്പള്ളിയിൽനിന്നും നാലു യൂനിറ്റ് അഗ്നിശമന വാഹനങ്ങളെത്തി തീ അണച്ചു. ഹൗസ് ബോട്ടിന്റെ 80 ശതമാനത്തോളം അഗ്നിക്കിരയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.