ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിെൻറ സുരക്ഷ സംബന്ധിച്ച് വിശദമായി വാദം കേൾക്കാമെന്ന് സുപ്രീംകോടതി. പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് ജലനിരപ്പ് എത്തിക്കാൻ തമിഴ്നാടിന് സാധിക്കുന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് അതുവരെ തുടരുമെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഡാമിലെ ജലനിരപ്പ് മേൽനോട്ട സമിതിയുടെ നിരീക്ഷണത്തിലായതിനാൽ അടിയന്തര ഉത്തരവ് ആവശ്യമില്ലെന്നും അതേസമയം, റൂൾ കർവ് (വിവിധ സമയങ്ങളിലെ ജലസംഭരണ തോത്) തീർപ്പാക്കണമെന്നും കേരളം ബോധിപ്പിച്ചു.
ഡാം സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും മേൽനോട്ട സമിതിയുടെ പ്രവർത്തനങ്ങളിലെ പോരായ്മകളും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച നാല് പൊതുതാൽപര്യ ഹരജികളിലാണ് വിശദ വാദം കേൾക്കാൻ ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവരടങ്ങുന്ന ബെഞ്ചിെൻറ തീരുമാനം. അതിനായി ഡിസംബർ പത്തിന് കേസ് പരിഗണിക്കും.
മറ്റൊരു ദിവസത്തേക്ക് വാദം മാറ്റണമെന്നായിരുന്നു തമിഴ്നാടിന്റെ ആവശ്യം. പെരിയാർ പ്രൊട്ടക്ഷൻ മൂവ്മെൻറ് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ പ്രത്യേക നോട്ടീസ് അയക്കാൻ കോടതി വിസമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.