കോഴിക്കോട്: ഇസ്‌ലാംഭീതി വളർത്തി ജനങ്ങളെ സാമുദായികമായി പിളർത്താനും കേരളത്തെ അപകീർത്തിപ്പെടുത്താനുമായി പടച്ചുണ്ടാക്കിയ ‘ദ കേരള സ്റ്റോറി’ സിനിമക്ക് രാജ്യത്തെ തിയറ്ററുകളിൽ പ്രദർശനാനുമതി നൽകരുതെന്ന് എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി കേന്ദ്ര, കേരള സർക്കാറുകളോട് ആവശ്യപ്പെട്ടു.
രണ്ടു പ്രധാന മതസമുദായങ്ങളിലെ കുടുംബങ്ങളെ ആക്ഷേപിക്കുന്നത് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ സർക്കാർ വകവെച്ചു നൽകരുത്. കേരളത്തെയാണ് മുഖ്യമായി ലക്ഷ്യമിടുന്നത് എന്നതിനാൽ സംസ്ഥാന സർക്കാർ പ്രത്യേകമായി ഈ വിഷയത്തിൽ ഇടപെടണമെന്നും എസ്.വൈ.എസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.