വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ അതിരൂപത, പള്ളികളിൽ കരിങ്കൊടി ഉയർത്തി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ പ്രതിഷേധവുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത. മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ കരിങ്കൊടി ഉയർത്തി.

അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ ഇന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് പ്രതിഷേധ മാർച്ച് നടത്തും. തുറമുഖത്തിന്‍റെ പ്രധാന കവാടം ഉപരോധിക്കും. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ സർക്കാർ ലാഘവത്തോടെയാണ് കാണുന്നതെന്ന് അതിരൂപത വികാരി ജനറൽ യൂജിൻ പെരേര പറയുന്നു.

അദാനിയുടെ വിഴിഞ്ഞം തുറമുഖ നിർമാണമാണ് തീരശേഷണത്തിന് കാരണമെന്ന് തീരദേശവാസികളുടെ പ്രധാന ആരോപണം. ശരിയായ പഠനത്തിന്‍റെ അടിസ്ഥാനത്തിലല്ല തുറമുഖ നിർമാണം. ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്നു. തീരദേശത്തെ 500ഓളം വീടുകൾ കടലെടുത്തെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.

ഏഴിന ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. തീരശോഷണം പരിഹരിക്കണം, തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപ്പെട്ടവർക്ക് പുനരിധവാസം ഉറപ്പാക്കുക, മുതലപ്പൊഴി അടക്കമുള്ള സ്ഥലങ്ങളിൽ സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കുക, മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണയുടെ വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.

Tags:    
News Summary - The Latin Archdiocese raised black flags in churches against the construction of Vizhinjam port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.