വിദ്യ വിജയൻ

നെടുമങ്ങാട് നഗരസഭ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സീറ്റ് നിലനിർത്തി

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിലെ പതിനാറാം കല്ല് വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡിഎഫ് സീറ്റ്‌ നിലനിർത്തി. എൽ.ഡി.എഫിലെ വിദ്യ വിജയൻ 94 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ നിന്നും വിജയിച്ച എൽ.ഡി.എഫിലെ ഗിരിജ വിജയൻ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫിൽ നിന്നും കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട എൻ. ഗീത ദേവി വീണ്ടും യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ എൽ.ഡി.എഫിൽ നിന്നും ഗിരിജ വിജയന്‍റെ മകൾ വിദ്യ വിജയനായിരുന്നു എതിരാളി.

എൽ.ഡി.എഫ് സ്ഥാനാർഥി വിദ്യ വിജയൻ 543 വോട്ടും യു.ഡി.എഫ് സ്ഥാനാർഥി എൻ. ഗീത ദേവി 459 വോട്ടും നേടി. ബി.ജെ.പിയിൽ നിന്ന് മത്സരിച്ച രമക്ക് 54 വോട്ടേ ലഭിച്ചുള്ളൂ. കഴിഞ്ഞ തവണ ആകെ പോൾ ചെയ്ത 834 വോട്ടിൽ സി.പി.എമ്മിലെ ഗിരിജാ വിജയൻ 368 വോട്ടും കോൺഗ്രസിലെ എൻ. ഗീത ദേവി 358 വോട്ടും ബി.ജെ.പിയിലെ വി. ബീന 116 വോട്ടും നേടിയിരുന്നു.

Tags:    
News Summary - The LDF retained its seat in the Nedumangad municipal by-election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.