ക്ഷണിച്ചാൽ വരുമെന്ന് പറഞ്ഞതിനാലാണ് ഫലസ്തീൻ റാലിയിലേക്ക് ലീഗിനെ വിളിച്ചത് -മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷണിച്ചാൽ വരുമെന്ന് പ്രമുഖ നേതാവ് പറഞ്ഞതിനാലാണ് സി.പി.എം നടത്തുന്ന ഫലസ്തീൻ അനുകൂല റാലിയിലേക്ക് ലീഗിനെ ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.ഡി.എഫ് ഘടകകക്ഷി ആയതിനാലാണ് ലീഗ് വരാത്തത്. ലീഗില്ലെങ്കിൽ യു.ഡി.എഫ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗ് നടത്തിയ ഫലസ്തീൻ അനുകൂല റാലിയെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

ഫലസ്തീൻ അനുകൂല നിലപാടിൽ നിന്ന് ഇന്ത്യ മാറി. നരസിംഹറാവു സർക്കാറിന്റെ കാലഘട്ടത്തിലാണ് ഈ മാറ്റം തുടങ്ങിയത്. അമേരിക്കൻ സാമ്രാജിത്വത്തെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഈ മാറ്റം. ലോകത്ത് മുഴുവൻ തന്നെ ഫലസ്തീന് അനുകൂലമായ ഒരു വികാരം ഉണ്ടാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം ക്ഷണിച്ചാൽ അവർ നടത്തുന്ന ഫലസ്തീൻ അനുകൂല റാലിയിൽ പ​ങ്കെടുക്കുമെന്ന് മുസ്‍ലിം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞിരുന്നു. തുടർന്ന് പരിപാടിയിലേക്ക് സി.പി.എം ഔദ്യോഗികമായി മുസ്‍ലിം ലീഗിനെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് ചർച്ച നടത്തി സി.പി.എം ക്ഷണം മുന്നണി മര്യാദയുടെ പേരിൽ ലീഗ് തള്ളുകയായിരുന്നു. 

Tags:    
News Summary - The League was called to the Palestine rally because it said it would come if invited - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.