കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു

കൽപറ്റ: കൈനാട്ടിയിൽ പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു. മാനന്തവാടി അഞ്ചുകുന്നു സ്വദേശി എടവലൻ നാസർ-നസീമ ദമ്പതികളുടെ മകൻ സജീർ (32) ആണ് മരിച്ചത്.

വെള്ളമുണ്ട സ്വദേശി നൗഫലിന് പരിക്കേറ്റു. വെള്ളമുണ്ടയിൽ പ്രവർത്തിക്കുന്ന പി.കെ.കെ ഫുഡ് പ്രൊഡക്റ്റ് കമ്പനിയുടെ പിക്കപ്പിലെ ഡ്രൈവറായിരുന്നു സജീർ.  

 ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ സജീറിന് ഗുരുതരമായി പരിക്കേറ്റു.  സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നൗഫലിനെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - The lorry rammed into the pickup and the youth died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.