അമ്പായത്തോട്ടിൽ ഭർത്താവിനെ കെട്ടിയിട്ട്​ ഭാര്യയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ആന്ധ്രയിൽ അറസ്​റ്റിൽ

പേരാവൂർ: കൊട്ടിയൂരിൽ ഭർതൃമതിയെ കെട്ടിയിട്ട് തോക്കുചൂണ്ടി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയെ പേരാവൂർ ഡി.വൈ.എസ്.പിയും സംഘവും ആന്ധ്രാപ്രദേശിൽനിന്ന്​ അറസ്​റ്റ്​ ചെയ്​തു. തൊട്ടിൽപാലം കാവിലുംപാറ സ്വദേശി പെരുമാലിൽ റോജസ് എന്ന ജിസ്‌മോനെയാണ് (33) ആന്ധ്രയിലെ വിശാഖപട്ടണത്തുവെച്ച് പേരാവൂർ ഡിവൈ.എസ്.പി ടി.പി. ജേക്കബി​െൻറ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്​ച അറസ്​റ്റ്​ ചെയ്​തത്. നാലു പ്രതികളുള്ള കേസിലെ രണ്ടുപേരെ മുമ്പ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. ഇടുക്കി സ്വദേശിയായ ഒരാൾകൂടി പിടിയിലാവാനുണ്ട്. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്​തു.

റോജസ് കേരളത്തിലെ വിവിധ ജില്ലകളിലും ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൊട്ടിയൂരിലെ സംഭവത്തിനുശേഷം ആന്ധ്രയിൽ ഒളിവിൽ പോയ പ്രതി അവിടെ 75 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച കേസിലും പ്രതിയായി. 2018ൽ കാസർകോട്ട്​ എം.ടെക്കുകാരനെ ജാക്കി ലിവർ കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപിച്ച കേസ്, പഴയങ്ങാടിയിൽ ബലാത്സംഗക്കേസ് എന്നിവയിലും ഇയാൾ പ്രതിയാണ്. കൂടാതെ തിരൂർ, കുറ്റ്യാടി, തൊട്ടിൽപാലം തുടങ്ങിയ സ്ഥലങ്ങളിൽ കഞ്ചാവ്, തോക്ക് കേസുകളും ഇയാളുടെ പേരിലുണ്ട്. നിലവിൽ കൊട്ടിയൂരിലെ കേസി​െൻറ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്​റ്റ്​ ചെയ്​തതെന്ന്​ പൊലീസ് പറഞ്ഞു.

പിടിയിലായ റോജസ് എന്ന ജിസ്‌മോൻ

2020 ജനുവരി 16നാണ് കേസിനാസ്​പദമായ സംഭവം. അമ്പായത്തോട്ടിലെ ഷെഡിൽ വീട്ടമ്മയെയും ഭർത്താവിനെയും കെട്ടിയിട്ടശേഷം തോക്കുചൂണ്ടി പീഡിപ്പിക്കുകയായിരുന്നു. പ്ലാസ്​റ്റിക് കയർ, ടേപ്പ് എന്നിവ ഉപയോഗിച്ച് ബന്ധിച്ച്​ ഗുളിക നൽകി പീഡിപ്പിക്കുകയും ഫോണിൽ പകർത്തുകയും സ്വർണം, പണം, മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ കവരുകയും ചെയ്​തു. എ.ടി.എം കാർഡ് കൈക്കലാക്കി ഭീഷണിപ്പെടുത്തി രഹസ്യ പിൻകോഡ് വാങ്ങിയതായും മുഖ്യമന്ത്രി, എസ്.പി തുടങ്ങിയവർക്ക് ഇവർ പരാതി നൽകിയിരുന്നു.

എസ്.ഐ ഇ.കെ. രമേശ്, എ.എസ്.ഐ കെ.വി. ശിവദാസൻ, രജീഷ്, മഹേഷ് എന്നിവരും റോജസിനെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു. 

Tags:    
News Summary - The main accused in the rape case has been arrested in Andhra Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.