ലീഗിനെ നശിപ്പിക്കാൻ വന്ന സംഘടനകളെയെല്ലാം പ്രോത്സാഹിപ്പിച്ച പാർട്ടിയാണ് സി.പി.എം -പി.എം.എ. സലാം

മലപ്പുറം: എസ്.ഡി.പി.ഐയുടെ മുഖ്യശത്രു മുസ്‌ലിം ലീഗാണെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. സി.പി.എം-എസ്.ഡി.പി.ഐ ബന്ധം മറച്ചു വെക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ആ ബന്ധം മറയ്ക്കാൻ മുസ്‌ലിം ലീഗിന്റെ മെക്കിട്ട് കയറേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഘടനകൾ വന്നതെല്ലാം ലീഗിനെ എതിർക്കാനാണ് അവരെ രഹസ്യമായും, പരസ്യമായും പിന്തുണക്കുകയാണ് സി.പി.എം ചെയ്തതെന്നും പി.എം.എ. സലാം പറഞ്ഞു.

കേരളത്തിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ എസ്.ഡി.പി.ഐ-സി.പി.എം ധാരണയുണ്ട്. സി.പി.എം-എസ്.ഡി.പി.ഐ ധാരണ അറിയുന്നത് കൊണ്ടാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ പി.എഫ്‌.ഐ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡ് കേരള പൊലീസിനെ അറിയിക്കാതിരുന്നതെന്നും സലാം പറഞ്ഞു. 


പോപുലർ ഫ്രണ്ടിനെ സംരക്ഷിക്കുന്നത് മുസ്‌ലിം ലീഗാണെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു പി.എം.എ. സലാം. 

Tags:    
News Summary - The main enemy of SDPI is Muslim League PMA Salam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.