ന്യൂഡൽഹി: സംസ്ഥാനത്തിെൻറ ഔദ്യോഗിക ഭാഷയായി മലയാളത്തെ മാറ്റുന്നതിനും എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മലയാളം ഉപയോഗിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന മലയാളം ഭാഷാ ബില്ലിന് ആറ് വര്‍ഷം കഴിഞ്ഞിട്ടും രാഷ്ട്രപതിയുടെ അംഗീകാരം കിട്ടാന്‍ വൈകുന്നത് ഇടതുസര്‍ക്കാറിെൻറ അവഗണനകൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്‍ എം.പി പറഞ്ഞു.
2016ല്‍ ബില്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനോട് കൂടുതല്‍ വ്യക്തത തേടിയിരുന്നു. എന്നാല്‍, നാലുവര്‍ഷം വൈകിപ്പിച്ച് 2020 നവംബറിലാണ് പിണറായി സര്‍ക്കാര്‍ ബില്ലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നൽകിയത്.
2015ല്‍ ഉമ്മന്‍ ചാണ്ടി സർക്കാറിെൻറ കാലത്ത് പ്രതിപക്ഷ നേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദേശിച്ച ഭേഗഗതികള്‍ ഉള്‍പ്പെടുത്തി സഭ ഐകകണ്ഠ്യേന ബില്‍ പാസാക്കി. ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ബില്ലിെൻറ ആദ്യ അധ്യായത്തില്‍ തന്നെയുള്ളത്. കേരള ഔദ്യോഗിക ഭാഷകള്‍ നിയമം (1969) അനുസരിച്ച്, ഇംഗ്ലീഷും മലയാളവുമാണ് സംസ്ഥാനത്തെ ഔദ്യോഗിക ഭാഷകള്‍. അതിനുപകരം, സമഗ്ര മലയാളഭാഷാ നിയമമായിരുന്നു ബില്ലിെൻറ ലക്ഷ്യം.
ഉടന്‍ പ്രാബല്യത്തില്‍ വരേണ്ടതും കേരളം ഏറക്കാലമായി കാത്തിരിക്കുന്നതുമായ നിയമമാണ് ഇടതുസര്‍ക്കാറിെൻറ അലംഭാവംമൂലം അനിശ്ചിതത്വത്തിലായത്. മലയാള ഭാഷയോടുള്ള സംസ്ഥാന സര്‍ക്കാറിെൻറ കടുത്ത അവഗണനയാണ് ഇതിലൂടെ വെളിപ്പെട്ടതെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.