'ആള്‍ക്കൂട്ടങ്ങളിലും സ്കൂളുകളിലും മാസ്ക് കർശനമാക്കണം'; അതിജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിദിന കോവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ അതിജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ആള്‍ക്കൂട്ടങ്ങളിലും സ്കൂളുകളിലും മാസ്ക് ഉപയോഗം കര്‍ശനമാക്കണം.

രണ്ടാം ഡോസ് വാക്സിനേഷന്‍ ഊര്‍ജിതമാക്കണം. 12 വയസ്സിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. 60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ബൂസ്റ്റര്‍ഡോസ് കൂടുതല്‍ നല്‍കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുള്‍പ്പെടെ ഉദ്യോഗസ്ഥരും ജില്ല കലക്ടര്‍മാരും പങ്കെടുത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2018ലെ പ്രളയത്തില്‍ നശിച്ച ചേര്‍ത്തല താലൂക്കിലെ 925 വീടുകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അടിയന്തരമായി തുക അനുവദിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. നടപടിക്രമങ്ങളിലെ കാലതാമസമായിരുന്നു തുക നല്‍കാന്‍ വൈകിയതിന് കാരണം. കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണം.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നിശ്ചയിച്ച ധനസഹായം സമയബന്ധിതമായി വിതരണം ചെയ്യണമെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Tags:    
News Summary - The mask tightened in crowds and schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.