സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാൻ മെഡിക്കൽ ബോർഡ് തീരുമാനം

തിരുവനന്തപുരം: കോവിഡാനന്തര ചികിത്സക്ക് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. ഒരാഴ്ച വീട്ടിൽ വിശ്രമിക്കാനാണ് നിർദേശം. ഗുളികകൾ കഴിച്ചാൽ മാത്രം മതിയെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി.

കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി.എം രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കൊളേജിൽ ചികിത്സ തേടിയത്. രവീന്ദ്രന്റെ കഴുത്തിലും ഡിസ്കിനും പ്രശ്നമുണ്ടെന്ന് എം.ആർ.ഐ റിപ്പോർട്ടില്‍ വ്യക്തമായിരുന്നു. എന്നാൽ ശസ്ത്രക്രിയ ആവശ്യമുള്ള ഗുരുതര പ്രശ്നമില്ലെന്നാണ് മെഡിക്കൽ ബോർഡ് ഇന്നലെ വിലയിരുത്തിയത്..

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.