ഹൈ​ദ​രാബാ​ദി​ൽ നി​​ന്നെത്തി​ച്ച കു​ഞ്ഞി​നെ രാ​ത്രി​യോ​ടെ തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടി​ൽ​ നി​ന്ന് പു​റ​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്നു (ചിത്രം: ബി​മ​ൽ ത​മ്പി)

മനസു നിറയെ ആന്ധ്രയിലെ ആ ദമ്പതികളാണ്, അവരുടെ ഹൃദയ വേദനയാണ്; ഉള്ളുലക്കും കുറിപ്പ്​

കോഴിക്കോട്​: ദത്തെടുക്കൽ വിവാദത്തെ തുടർന്ന്​ അനുപമയുടെ കുഞ്ഞിനെ കഴിഞ്ഞ ദിവസമാണ്​ ആന്ധ്രപ്രദേശിൽ നിന്നും തിരുവനന്തപുരത്തെത്തിച്ചത്​. ദത്തെടുത്ത ആന്ധ്ര ദമ്പതികളിൽ നിന്ന്​ ശിശുക്ഷേമ സമിതിയാണ്​ കുഞ്ഞിനെ ഏറ്റെടുത്തത്​. വിവാദങ്ങൾ ശക്​തമാകുന്നതിനിടെ, ദത്തെടുക്കലുമായി ബന്ധപ്പെട്ട വൈകാരിക അനുഭവങ്ങൾ പറയുന്ന സിബി ബോണിയുടെ ഫേസ്​ബുക്ക്​ പോസ്റ്റ്​ ശ്രദ്ധേയമാവുകയാണ്​​.

അക്ഷയകേന്ദ്രം സംരംഭകയാണ്​ സിബി ബോണി. നിരവധി ദമ്പതികൾക്ക്​ ദത്തെടുക്കലിന്​ ഇവർ സഹായം നൽകിയിട്ടുണ്ട്​. ഇത്തരത്തിലുള്ള ഒരു ദത്തെടുക്കൽ അനുഭവമാണ്​ ഇവർ ഫേസ്​ബുക്ക്​ കുറിപ്പിൽ പങ്കുവെക്കുന്നത്​. 

ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണ്ണരൂപം

ഈ ചിത്രം കണ്ട് ഹൃദയം പൊടിഞ്ഞതിനാൽ ഒരു കാര്യം പറയാതെ പോവാൻ വയ്യ.. അക്ഷയ കേന്ദ്രം നടത്തുന്ന ഞാൻ കുട്ടികളില്ലാത്ത ദമ്പതികൾക്ക്കു ഞ്ഞിനെ ദത്തെടുക്കാനുള്ള ഓൺലൈൻ ആപ്ലിക്കേഷൻ വർഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നയാളാണ്.. തങ്ങൾക്ക്ഇനി കുട്ടികൾ ഉണ്ടാകില്ല എന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റും മറ്റു അനുബന്ധ രേഖകളുമായി ഒരു ഭാര്യയും ഭർത്താവും കൂടെ അക്ഷയയിൽ വന്നു.

മേശക്കരിൽ ഇരുന്ന്ഓ രോന്നും ശ്രദ്ധാപൂർവ്വം നോക്കുമ്പോൾ ഇവർക്ക് കുട്ടിയെ നോക്കാനുള്ള സാമ്പത്തിക ശേഷിയും ആരോഗ്യസ്ഥിതിയും

ഉണ്ടെന്ന് വാർഡ് മെമ്പർ വരെ സാക്ഷ്യപ്പെടുത്തിയ ലെറ്ററുമെല്ലാമുണ്ട് വർഷങ്ങൾ ഒരുപാടായി ഒച്ചയും അനക്കവുമില്ലാത്ത ജീവിതത്തിൽ നിന്ന്പലപ്പോഴും ചികിത്സ ചെയ്ത്പ്ര തീക്ഷകൾ അസ്തമിച്ച്ക ടക്കെണിയിൽ ആകുമ്പോഴാണ്ഇങ്ങനെയൊരു തീരുമാനത്തിലവർ എത്തുന്നത് ..ഓൺലൈൻ അപേക്ഷ ഫോം പൂരിപ്പിക്കുമ്പോൾ തന്നെ അവരുടെ ആവേശം ഒന്ന് കാണേണ്ടതായിരുന്നു ഏറെ കൊതിച്ച ഒരു വസ്തു നമ്മുടെ കൈകളിലെത്തുമ്പോഴുണ്ടാകുന്ന അതേ വികാരം ...

എന്താണ് നിങ്ങളുടെ മുൻഗണന പ്രായം ? സെക്സ് ? ചെറിയ കുട്ടി മതി നമുക്ക് പെൺകുഞ്ഞ് മതിയെന്ന് അത്​ ആദ്യം വയ്ക്കാം എന്ന് ഭാര്യ പറഞ്ഞപ്പോൾ തന്നെ ഭർത്താവിന്റെ കണ്ണിൽ നിന്ന്  സന്തോഷ കണ്ണീരാവണം അയാൾ കരഞ്ഞു..അതു കണ്ട്അയാളുടെ ഭാര്യയും കരഞ്ഞു പോയി... രണ്ടു പേരുടെയും കണ്ണീർ കണ്ടപ്പോൾ ഞാനും നിശബ്ദയായി എന്‍റെ മനസും വല്ലാതെ സങ്കടപ്പെട്ടു എനിക്കും കരച്ചിൽ വന്നു..

അതിന് മുന്നും ശേഷവും ഒരു പാട് അപേക്ഷകൾ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും ഫീൽ ചെയ്ത സംഭവം ആദ്യമാണ്..ഭർത്താവിന്‍റെ കൈയ്യിൽ ചേർത്തു പിടിച്ചു കൊണ്ടാണ് പിന്നീട് ആ  സ്ത്രീ ആ ആപ്ലിക്കേഷൻ ഫോം പൂർത്തിയാക്കി സബ്മിറ്റ് ചെയ്യുന്നത് വരെയിരുന്നത്... കൃത്യമായ ഇടവേളകളിൽ വന്ന് മുൻഗണന ക്രമം നോക്കുകയും എന്നെ ക്കൊണ്ട് തന്നെ അഡോപ്ഷൻ സെന്‍ററിലേക്ക്​ ഉദ്യോഗസ്ഥയെ വിളിപ്പിക്കുകയുംഒക്കെ ചെയ്യുമായിരുന്നു

കാത്തിരിപ്പിനൊടുവിൽ അങ്ങനെയവർക്കുള്ള അലോട്ട്മെന്‍റായി സന്തോഷത്തോടെ വന്ന് കുട്ടിയെ എടുക്കാൻ പോണ കാര്യം പറഞ്ഞു..പോയി വാ എന്ന അതിലേറെ സന്തോഷത്തോടെയും ഞാൻ പറഞ്ഞു: ഞാനീ കാര്യമൊക്കെ മറന്ന് പോയിരുന്നു കുട്ടിയെ കിട്ടിയോ എന്നൊന്നും തിരക്കിയതുമില്ല: ഒരു ദിവസം കരുനാഗപ്പള്ളിയിൽ ബേക്കറിയിൽ നിൽക്കുമ്പോഴാണ് ..സിബി..ന്ന വിളികേട്ട് ഞാൻ തിരിഞ്ഞു നോക്കിയത്... അത് അവരായിരുന്നു ആ ദമ്പതികൾ ദാ നോക്കിയേ ഇതാണ് ഞങ്ങളുടെ കുഞ്ഞ്എന്ന് പറഞ്ഞ് ഒരു കുഞ്ഞു വാവയെ തലയിൽ നിന്നു ഫ്ലാനൽ മാറ്റി കാണിച്ചു തന്നു മോള് നിൽക്കുന്നത് കണ്ട് കാണിക്കാൻ വന്നതാണ്​

എനിക്ക് സന്തോഷം അടക്കാനായില്ല : അവർക്ക് അങ്ങനെ തോന്നിയല്ലോ.. കാലിൽ സ്വർണ്ണ പാദസരവും കമ്മലും മാലയും വളയുമൊക്കെഇട്ട ഒരു കൊച്ചു സുന്ദരി അവളെന്നെ നോക്കി ചിരിച്ചു : കൈ നീട്ടിയപ്പോഴേക്കും എന്‍റെ കൈകളിലേക്ക് ചാഞ്ഞു..ഞാനവരെ നോക്കിഅടിമുടി മാറിയിരിക്കുന്നു ചെറുപ്പമായതു പോലെ മുഖം പ്രസന്നവുമായിരിക്കുന്നു ഒരു കുഞ്ഞ് ജീവിതത്തിലേക്ക് വന്നപ്പോൾ ഉണ്ടായ മാറ്റങ്ങൾ :അവർ നിറഞ്ഞ് ചിരിച്ചു കൊണ്ട് മൂന്ന്​ നടന്ന് പോകുന്നത് ഞാൻ നോക്കി നിന്നു ..

പറഞ്ഞു വന്നത്ഇത്രയും സന്തോഷത്തിലുള്ള രക്ഷകർത്താക്കളിൽ നിന്ന്​ കുഞ്ഞിനെ അടർത്തിമാറ്റിയാലുള്ള ആ മെന്റൽ ട്രോമ എത്ര വലുതായിരിക്കും ..മനസു നിറയെ ആ​ന്ധ്രയിലെ ദമ്പതികളാണ് അവരുടെ ഹൃദയ വേദനയാണ് കുഞ്ഞിന്‍റെ മണമുള്ള ഉടുപ്പുകൾകെട്ടിപ്പിടിച്ച് കരയുന്ന അവരെയോർത്താണ് ..ഞാനീ രാത്രിയിൽ സങ്കടപ്പെടുന്നത്..മാതൃത്വം എന്നത് പ്രസവത്തിലൂടെ സംഭവിക്കുന്ന പദവിയാണെങ്കിലുംഅത് പൂർണ്ണമാകുവാൻ പ്രസവിച്ചു എന്നത് മാത്രം കാരണമാകുന്നില്ല..അമ്മയെക്കാൾ പോറ്റമ്മയുടെ മഹത്വമറിഞ്ഞപലരും നമുക്കിടയിലുണ്ട്..ദൈവമേ! ഈ കാലവും കടന്നുപോകാൻ പോറ്റമ്മയായ പോറ്റഛനായ ആ നല്ല മനുഷ്യർക്ക് ശക്തി നൽകണേ ...



Tags:    
News Summary - The mind is full of that couple in Andhra Pradesh, their heart aches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.