മന്ത്രി ഇടപെട്ടു; സുകുമാരിക്ക് സർട്ടിഫിക്കറ്റ് തിരുത്തിക്കിട്ടി

തിരുവനന്തപുരം: കണ്ണൂര്‍ കേളകം നടിക്കാവിലെ പി.എൻ. സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിനല്‍കിയതായി മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. കുട്ടിയുടെ പിതാവിന്‍റെ പേര് തെറ്റായി രേഖപ്പെടുത്തിയതാണ് തിരുത്തിയത്. എട്ട് വർഷമായി സുകുമാരി ഓഫിസുകൾ കയറിയിറങ്ങിയിട്ടും സാങ്കേതിക തടസ്സങ്ങൾ കാരണം തിരുത്തല്‍ നടക്കാതിരുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വാര്‍ത്ത ശ്രദ്ധയില്‍പെട്ട ഉടൻ കണ്ണൂര്‍ ജില്ല ജനനമരണ രജിസ്ട്രാര്‍ കൂടിയായ തദ്ദേശ സ്വയംഭരണ ജോ.ഡയറക്ടര്‍ ടി.ജെ. അരുണിനെ വിഷയം പരിശോധിച്ച് അടിയന്തരമായി പരിഹരിക്കാൻ മന്ത്രി ചുമതലപ്പെടുത്തി. ജില്ല ജോ. ഡയറക്ടര്‍ തലശ്ശേരി നഗരസഭ രജിസ്ട്രാറില്‍നിന്നും സുകുമാരിയില്‍ നിന്നും വിവരങ്ങള്‍ തേടി. മതിയായ രേഖകളുടെ അഭാവത്തെക്കുറിച്ച് അപേക്ഷകയെ ബോധ്യപ്പെടുത്തി. അപേക്ഷ തീര്‍പ്പാക്കാൻ ആവശ്യമായ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള പിന്തുണ ഉറപ്പാക്കി. ഇങ്ങനെ രേഖകള്‍ ഹാജരാക്കിയ ഉടൻ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, ആവശ്യമായ തിരുത്തൽ ഓൺലൈനില്‍ നടത്തി തിരുത്തിയ ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി.

ജനപക്ഷത്തുനിന്നുള്ള സര്‍ക്കാര്‍ ഇടപെടലുകളുടെ മറ്റൊരു ഉദാഹരണമാണ് ഈ നടപടിയെന്ന് മന്ത്രി പറഞ്ഞു. ഓൺലൈനായി അപേക്ഷ നല്‍കാൻ സംവിധാനമൊരുക്കിയിട്ടുള്ള www.citizen.lsgkerala.gov.in പോര്‍ട്ടലില്‍ അപേക്ഷയോടൊപ്പം നിര്‍ബന്ധമായും ഹാജരാക്കേണ്ട രേഖകളും ഫീസ് വിവരവും നല്‍കിയിട്ടുണ്ട്. 

Tags:    
News Summary - The minister intervened; Sukumari got the certificate corrected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.