കണമലയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിനിരയായി മരിച്ച പുറത്തയിൽ ചാക്കോച്ചന്‍റെ വീട് മന്ത്രി കെ. രാജൻ സന്ദർശിക്കുന്നു

കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോച്ചന്‍റെ വീട് മന്ത്രി സന്ദർശിച്ചു

എരുമേലി: കണമലയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിനിരയായി മരിച്ച പുറത്തയിൽ ചാക്കോച്ചന്‍റെ വീട് മന്ത്രി കെ. രാജൻ സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി നഷ്ടപരിഹാരത്തുക വേഗത്തിൽ ലഭ്യമാക്കുമെന്ന്​ പറഞ്ഞു. അടിയന്തരസഹായം എന്ന നിലയിലാണ് അഞ്ചുലക്ഷം രൂപ അനുവദിച്ചതെന്നും നിയമനടപടികൾ പൂർത്തിയാകുന്ന മുറക്ക്​ ബാക്കിത്തുക കൈമാറുമെന്നും മന്ത്രി പറഞ്ഞു.

സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, കലക്ടർ ഡോ. പി.കെ. ജയശ്രീ, എ.ഡി.എം. റെജി ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags:    
News Summary - The minister K Rajan visited the house of Chackochan who was killed in a wild buffalo attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.