ചെയ്യാത്ത ജോലിക്ക് കരാറുകാരന് ലക്ഷങ്ങൾ; പൊതുമരാമത്ത് വകുപ്പ് ജീവനക്കാരെ മന്ത്രി സസ്പെന്റ് ചെയ്തു

തിരുവനന്തപുരം: ചെയ്യാത്ത ജോലിക്ക് കരാറുകാരന് പൊതുമരാമത്ത് വകുപ്പ് പണം നൽകിയ സംഭവം വിവാദത്തിൽ. മല്ലശേരി - പ്രമാടം റോഡിന്റെ പണിയുമായി ബന്ധപ്പെട്ടാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്. ഇതോടെ, പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അഞ്ജു സലിം, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ബിനു എന്നിവരെ സസ്പെന്റ് ചെയ്തിരിക്കുകയാണ്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് നടപടിയെടുത്തത്. ചെയ്യാത്ത റോഡ് നിർമ്മാണത്തിന്റെ പേരിൽ ബില്ല് എഴുതി കരാറുകാരന് അഞ്ച് ലക്ഷം രൂപയാണ് ഉദ്യോഗസ്ഥർ അനുവദിച്ചത്.

Tags:    
News Summary - The Minister suspended the Public Works Department employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.