ഇരിട്ടി: കുരങ്ങുകൾ തെങ്ങിന് മുകളിൽ നിന്ന് കരിക്ക് പറിച്ചെറിഞ്ഞതിനെ തുടർന്ന് ബസിന്‍റെ ചില്ല് തകർന്നു. പൊട്ടിയ ചില്ല് തറച്ച് രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. കണ്ണൂർ ഇരിട്ടിയിൽ നിന്നും പൂളക്കുറ്റിക്ക് നെടുംപൊയിൽ, വാരപ്പീടിക വഴി സർവീസ് നടത്തുന്ന സെന്‍റ് ജൂഡ് ബസിന് നേരെയാണ് കുരങ്ങുകൾ കരിക്ക് കൊണ്ടെറിഞ്ഞത്.
റോഡരികിലുള്ള തെങ്ങിൽ നിന്നാണ് ഓടുന്ന ബസിനുനേരെ കുരങ്ങുകൾ കരിക്ക് പറിച്ചെറിഞ്ഞത്. ചില്ല് തകർന്നതിനെ തുടർന്ന് ബസിന്‍റെ സർവീസ് മുടങ്ങി. മുൻവശത്തെ ചില്ല് മാറ്റാൻ 17,000 രൂപ ചെലവായെന്നും നഷ്ടപരിഹാരം തരാൻ വകുപ്പില്ലെന്നാണ് വനം വകുപ്പ് അധികൃതർ അറിയിച്ചതെന്നും ബസ് ഉടമ ചെക്കാനിക്കുന്നേൽ ജോൺസൻ മാധ്യമങ്ങളോട് പറഞ്ഞു.
കാൽനടയാത്രക്കാർക്കും ബസ് അടക്കമുള്ള വാഹനങ്ങൾക്കും നേരേ കുരങ്ങുകൾ ആക്രമണം നടത്തുന്നത് സ്ഥിരമാണെന്ന് നാട്ടുകാർ പരാതി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.