ചില വ്യക്തികൾ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് ലീഗിനെ കുറ്റപ്പെടുത്തരുതെന്ന് എം.എസ്.എഫ് നേതാവ്

കോഴിക്കോട്: ചില വ്യക്തികൾ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് പാർട്ടിയെ കുറ്റപ്പെടുത്തരുതെന്ന് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍. ചില വ്യക്തികള്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ മുസ്‌ലിം ലീഗിനെയും എം.എസ്.എഫിനെയും സ്ത്രീവിരുദ്ധമായി ചിത്രീകരിക്കരുത്. ഹരിതയുടെ വിഷയത്തില്‍ തങ്ങളുടെ അഭിപ്രായം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും ലത്തീഫ് തുറയൂര്‍ പറഞ്ഞു.

ഒന്നോ രണ്ടോ വ്യക്തികളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ പെണ്‍കുട്ടികള്‍ പ്രയാസം നേരിട്ടുണ്ടെങ്കില്‍ ഈ സംഘടന മൊത്തമായും സ്ത്രീ വിരുദ്ധമാണെന്ന് പറയരുത്. പാര്‍ട്ടി തീരുമാനത്തില്‍ തൃപ്തരല്ല എന്നു പറയുന്നില്ല പാര്‍ട്ടിയുടെ തീരുമാനം ഞങ്ങള്‍ ചര്‍ച്ച ചെയ്യും. ഔദ്യോഗികമായി ഞങ്ങളെ വിളിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേതൃത്വത്തിനു മുന്നില്‍ അറിയിക്കും. വരും ദിവസങ്ങളില്‍ മുസ്ലിം ലീഗ് നേതൃത്വവുമായി വിഷയത്തില്‍ ചര്‍ച്ച നടത്തും- ലത്തീഫ് തുറയൂർ പറഞ്ഞു. 

ഹരിതക്കെതിരായ നടപടിയില്‍ അതൃപ്തിയുണ്ടെന്നും പി.കെ നവാസിനോടൊപ്പമല്ല എന്ന് വ്യക്തമാക്കുന്നതാണ് ഒരു വിഭാഗം എം.എസ്.എഫ് നേതാക്കളുടെ പ്രതികരണം. 

അതേസമയം, വനിത കമീഷന്റെ നിര്‍ദേശപ്രകാരം ഹരിത നേതാക്കൾ പരാതി ഉന്നയിച്ച പി.കെ നവാസിനെതിരെ കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസെടുത്തു. മലപ്പുറം ജില്ലാ എം.എസ്.എഫ് ജനറല്‍ സെക്രട്ടറി വി.എ വഹാബിനെതിരെയും കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - The MSF leader said the league should not be blamed for making anti-woman remarks by certain individuals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.