തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംസ്ഥാന ബി.ജെ.പിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ േദശീയ നേതൃത്വം ഇടപെടുന്നു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയ ശോഭാ സുരേന്ദ്രൻ ഉൾപ്പെടെ മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കമാണ് നടത്തുക. ശോഭാ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ച് ചർച്ച നടത്തുമെന്നറിയുന്നു.
കഴിഞ്ഞദിവസം കെ. സുരേന്ദ്രനുമായി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘടന പ്രശ്നങ്ങളും പ്രസിഡൻറിനെതിരായ പരാതികളും ചർച്ചയായതായാണ് വിവരം. എന്നാൽ, തന്നെ കേന്ദ്ര നേതൃത്വം വിളിപ്പിച്ചെന്നും ശാസിച്ചെന്നുമുള്ള വാർത്തകൾ സുരേന്ദ്രൻ തള്ളി. തന്നെ ഡൽഹിക്ക് വിളിപ്പിച്ച് ഉഗ്രമായി ശാസിച്ചെന്നും രണ്ട് അടി തന്നെന്നും പരിഹാസരൂപേണ അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനുമെതിരെ വിയോജിച്ച് മുന്നോട്ടുപോകുമെന്നാണ് ശോഭാ സുരേന്ദ്രൻ വ്യക്തമാക്കുന്നത്. പ്രശ്നപരിഹാരത്തിന് ആർ.എസ്.എസ് നേതൃത്വവും കേന്ദ്രമന്ത്രി വി. മുരളീധരനും നടത്തിയ ഇടപെടലുകൾ വിജയം കണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.