നെടുമ്പാശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുവന്ന കേസിൽ അറസ്റ്റിലായ രണ്ട് അന്തർ സംസ്ഥാന യുവാക്കളെ റിമാൻഡ് ചെയ്തു. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ സമീൻ അക്തർ (19), മുസ്താകിൻ മണ്ഡൽ (23) എന്നിവരെയാണ് പോക്സോ കേസ് ചുമത്തി റിമാൻഡ് ചെയ്തത്.
പെൺകുട്ടികളെ മുർഷിദാബാദിൽ വെച്ച് വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ചാണ് ദേശം പുറയാറിൽ എത്തിച്ചത്. പെൺകുട്ടികളെ സംശയാസ്പദമായി കണ്ട സാഹചര്യത്തിൽ പൊലീസിൽ വിവരം ലഭിച്ചതിനെ തുടർന്നാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. മുസ്താകിൻ മണ്ഡലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.
അന്വേഷണ സംഘത്തിൽ നെടുമ്പാശ്ശേരി പൊലീസ് ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ സി.ആർ. ഹരിദാസ്, ജയൻ എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.