കേന്ദ്ര ന്യൂനപക്ഷ പദ്ധതികൾ കേരളത്തിൽ നടപ്പാക്കുമ്പോൾ ക്രൈസ്തവരോടുള്ള അവഗണന അവസാനിപ്പിക്കണം -സീറോ മലബാർ സഭ

കോഴിക്കോട്: കേന്ദ്ര സർക്കാറിന്‍റെ ന്യൂനപക്ഷങ്ങൾക്കായുള്ള പദ്ധതികൾ കേരളത്തിൽ നടപ്പാക്കുമ്പോൾ ക്രൈസ്തവരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് സീറോ മലബാർ സഭ. സീറോ മലബാർ സഭ മീഡിയ കമീഷൻ ജോയിന്‍റ് സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ ദീപിക ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ന്യൂ​​​​​​​​ന​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ങ്ങ​​​​​​​​ൾ അ​​​​​​​​ധി​​​​​​​​വ​​​​​​​​സി​​​​​​​​ക്കു​​​​​​​​ന്ന പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന സൗ​​​​​​​​ക​​​​​​​​ര്യ വി​​​​​​​​ക​​​​​​​​സ​​​​​​​​നം, മാ​​​​​​​​ന​​​​​​​​വ​​​​​​​​ശേ​​​​​​​​ഷി വി​​​​​​​​ക​​​​​​​​സ​​​​​​​​നം, ആ​​​​​​​​രോ​​​​​​​​ഗ്യ-​​​​​​​​ക്ഷേ​​​​​​​​മ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​നം എ​​​​​​​​ന്നി​​​​​​​​വ ല​​​​​​​​ക്ഷ്യ​​​​​​​​മാ​​​​​​​​ക്കി​​​​ കേ​​​​​​​​ന്ദ്ര ന്യൂ​​​​​​​​ന​​​​​​​​പ​​​​​​​​ക്ഷ മ​​​​​​​​ന്ത്രാ​​​​​​​​ല​​​​​​​​യം സം​​​​​​​​സ്ഥാ​​​​​​​​ന സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ലൂ​​​​​​​​ടെ ന​​​​​​​​ട​​​​​​​​പ്പാ​​​​​​​​ക്കു​​​​​​​​ന്ന പ്ര​​​​​​​​ധാ​​​​​​​​ൻ മ​​​​​​​​ന്ത്രി ജ​​​​​​​​ൻ വി​​​​​​​​കാ​​​​​​​​സ് കാ​​​​​​​​ര്യ​​​​​​​​ക്രം (പി​​​​​​​.എം.​​​​​​​ജെ​​​​​​​.വി​​​​​​​.കെ) പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ ചൂണ്ടിക്കാട്ടിയാണ് വിമർശനം.

ക​​​​​​​​ഴി​​​​​​​​ഞ്ഞ​​​​​​​​വ​​​​​​​​ർ​​​​​​​​ഷം വ​​​​​​​​രെ കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ ഒ​​​​​​​​രു ന്യൂ​​​​​​​​ന​​​​​​​​പ​​​​​​​​ക്ഷ​​​​​​​​വി​​​​​​​​ഭാ​​​​​​​​ഗം തി​​​​​​​​ങ്ങി​​​​​​​​പ്പാ​​​​​​​​ർ​​​​​​​​ക്കു​​​​​​​​ന്ന പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളെ മാ​​​​​​​​ത്ര​​​​​​​​മേ മു​​​​​​​​ഖ്യ​​​​​​​​മാ​​​​​​​​യും ഈ ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യു​​​​​​​​ടെ കീ​​​​​​​​ഴി​​​​​​​​ൽ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യി​​​​​​​​രു​​​​​​​​ന്നു​​​​​​​​ള്ളൂ. ക്രൈ​​​​​​​​സ്ത​​​​​​​​വ​​​​​​​​ർ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ലാ​​​​​​​​യി അ​​​​​​​​ധി​​​​​​​​വ​​​​​​​​സി​​​​​​​​ക്കു​​​​​​​​ന്ന പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ൾ വ്യാ​​​​​​​​പ​​​​​​​​ക​​​​​​​​മാ​​​​​​​​യി ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ടി​​​​​​​​രു​​​​​​​​ന്നു. കോ​​​​​​​​ട്ട​​​​​​​​യം ജി​​​​​​​​ല്ല​​​​​​​​യി​​​​​​​​ൽ പോ​​​​​​​​ലും ഈ​​​​രാ​​​​​​​​റ്റു​​​​​​​​പേ​​​​​​​​ട്ട മു​​​​​​​​നി​​​​​​​​സി​​​​​​​​പ്പാ​​​​​​​​ലി​​​​​​​​റ്റി​​​​​​​​യാ​​​​​​​​ണ് ഈ ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക്കാ​​​​​​​​യി തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത് എ​​​​​​​​ന്ന​​​​​​​​റി​​​​​​​​യു​​​​​​​​മ്പോ​​​​​​​​ഴാ​​​​​​​​ണ് ഈ ​​​​​​​​അ​​​​​​​​നീ​​​​​​​​തി​​​​​​​​യു​​​​​​​​ടെ ആ​​​​​​​​ഴം ബോ​​​​​​​​ധ്യ​​​​​​​​മാ​​​​​​​​വു​​​​ക. ഇ​​​​​​​​തു ക​​​​​​​​ടു​​​​​​​​ത്ത അ​​​​​​​​നീ​​​​​​​​തി​​​​​​​​യും മ​​​​​​​​ത​​​​​​​​വി​​​​​​​​വേ​​​​​​​​ച​​​​​​​​ന​​​​​​​​വും എ​​​​​​​​ല്ലാ ന്യൂ​​​​​​​​ന​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കും തു​​​​​​​​ല്യ​​​​​​​​പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണ​​​​​​​​ന, മു​​​​​​​​ന്നാ​​​​​​​​ക്ക- പി​​​​​​​​ന്നാ​​​​​​​​ക്ക വേ​​​​​​​​ർ​​​​​​​​തി​​​​​​​​രി​​​​​​​​വി​​​​​​​​ല്ലാ​​​​​​​​തെ തു​​​​​​​​ല്യ അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ൾ എ​​​​​​​​ന്നി​​​​​​​​ങ്ങ​​​​​​​​നെ​​​​​​​​യു​​​​​​​​ള്ള ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​നാ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ ന്യൂന​​​​​​​​പ​​​​​​​​ക്ഷ സം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണ​​​​​​​​ത​​​​​​​​ത്വ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു വി​​​​​​​​രു​​​​​​​​ദ്ധ​​​​​​​​വു​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്ന പ​​​​​​​​രാ​​​​​​​​തി സീ​​​​​​​​റോ മ​​​​​​​​ല​​​​​​​​ബാ​​​​​​​​ർ പ​​​​​​​​ബ്ലി​​​​​​​​ക് അ​​​​​​​​ഫ​​​​​​​​യേ​​​​ഴ്സ് ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​നും വി​​​​​​​​വി​​​​​​​​ധ ക്രൈ​​​​​​​​സ്ത​​​​​​​​വ സം​​​​​​​​ഘ​​​​​​​​ട​​​​​​​​ന​​​​​​​​ക​​​​​​​​ളും വ്യാ​​​​​​​​പ​​​​​​​​ക​​​​​​​​മാ​​​​​​​​യി ഉ​​​​​​​​ന്ന​​​​​​​​യി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്നു. ഇ​​​​​​​​വ​​​​​​​​യൊ​​​​​​​​ക്കെ ക​​​​​​​​ണ​​​​​​​​ക്കി​​​​​​​​ലെ​​​​​​​​ടു​​​​​​​​ത്തുകൊ​​​​​​​​ണ്ടാ​​​​​​​​വ​​​​​​​​ണം 2022 മു​​​​​​​​ത​​​​​​​​ൽ പി​​​​​​​.എം.​​​​​​​ജെ.​​​​​​​വി.​​​​​​​കെയു​​​​​​​​ടെ പ​​​​​​​​രി​​​​​​​​ഷ്ക​​​​​​​​രി​​​​​​​​ച്ച മാ​​​​​​​​ർ​​​​​​​​ഗ​​​​​​​​രേ​​​​​​​​ഖ കേ​​​​​​​​ന്ദ്രസ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ന​​​​​​​​ട​​​​​​​​പ്പാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

ഒ​​​​​​​​ന്നാം യു​​​​.പി​​​​.എ ​​​​സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​ത്തി​​​​​​​​ൽ വ​​​​​​​​ന്ന​​​​​​​​ശേ​​​​​​​​ഷം ന്യൂ​​​​ന​​​​​​​​പ​​​​​​​​ക്ഷ​​​​ ക്ഷേ​​​​​​​​മ​​​​​​​​ത്തി​​​​​​​​നാ​​​​​​​​യു​​​​​​​​ള്ള പു​​​​​​​തി​​​​​​​യ പ​​​​​​​​തി​​​​​​​​ന​​​​​​​​ഞ്ചി​​​​​​​​ന പ​​​​​​​​രി​​​​​​​​പാ​​​​​​​​ടി 2005 ഫെ​​​​​​​​ബ്രു​​​​​​​​വ​​​​​​​​രി 25ന് ​​​​​​​​പാ​​​​​​​​ർ​​​​​​​​ല​​​​​​​​മെ​​​​​​​​ന്‍റി​​​​​​​​ൽ പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ചു. ദേ​​​​​​​​ശീ​​​​​​​​യ ന്യൂ​​​​ന​​​​​​​​പ​​​​​​​​ക്ഷകാ​​​​​​​​ര്യ​​​​​​​​ മ​​​​​​​​ന്ത്രാ​​​​​​​​ല​​​​​​​​യം 2006 ജ​​​​​​​​നു​​​​​​​​വ​​​​​​​​രി 29ന് ​​​​​​​​നി​​​​​​​​ല​​​​​​​​വി​​​​​​​​ൽ വ​​​​​​​​ന്നു. മു​​​​​​​​സ്‌​​​​​​​ലിം ന്യൂ​​​​ന​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ പി​​​​​​​​ന്നാ​​​​​​​​ക്കാ​​​​​​​​വസ്ഥ പ്ര​​​​​​​​ത്യേ​​​​​​​​ക​​​​​​​​മാ​​​​​​​​യി പ​​​​​​​​ഠി​​​​​​​​ക്കാ​​​​ൻ ര​​​​​​​​ജീ​​​​​​​​ന്ദ​​​​​​​​ർ സ​​​​​​​​ച്ചാ​​​​​​​​ർ ക​​​​​​​​മീ​​​​​​​​ഷ​​​​​​​​ൻ 2005ൽ ​​​​​​​​ത​​​​​​​​ന്നെ രൂ​​​​​​​​പീ​​​​​​​​ക​​​​​​​​രി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ടി​​​​​​​​രു​​​​​​​​ന്നു. ഈ ​​​​​​​​ക​​​​​​​​മീ​​​​​​​​ഷ​​​​​​​​ൻ 2006ൽ ​​​​​​​​റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട്‌ സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ച്ചു.

ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​നാ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യി ന്യൂ​​​​ന​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന തു​​​​​​​​ല്യ​​​​​​​​ത​​​​​​​​യു​​​​​​​​ടെ ന​​​​​​​​ഷ്ട​​​​​​​​പ്പെ​​​​​​​​ട​​​​​​​​ലും അ​​​​​​​​തു​​​​​​​​വ​​​​​​​​രെ തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്നു​​​​​​​​പോ​​​​​​​​ന്ന ന്യൂ​​​​ന​​​​​​​​പ​​​​​​​​ക്ഷ​​​​​​​​സം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണ ത​​​​​​​​ത്വ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ ത​​​​​​​​മ​​​​​​​​സ്ക​​​​​​​​ര​​​​​​​​ണ​​​​​​​​വു​​​​​​​​മാ​​​​​​​​ണ് പി​​​​​​​​ന്നീ​​​​​​​​ടു​​​​ണ്ടാ​​​​യ​​​​ത്. ന്യൂ​​​​ന​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ക്ഷേ​​​​​​​​മം എ​​​​​​​​ന്നാ​​​​​​​​ൽ മു​​​​​​​​സ്‌​​​​ലിം ക്ഷേ​​​​​​​​മം എ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​യി​​​​​​​​ലേ​​​​ക്ക് വ്യാ​​​​​​​​ഖ്യാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​ണ്ടാ​​​​​​​​യി. ന്യൂ​​​​ന​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ക്ഷേ​​​​​​​​മം വോ​​​​​​​​ട്ടു​​​​ബാ​​​​​​​​ങ്ക് രാ​​​​​​​​ഷ്ട്രീ​​​​​​​​യ​​​​​​​​ത്തി​​​​​​​​ന്‍റെ ഉ​​​​​​​​പ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​മാ​​​​​​​​യി മാ​​​​​​​​റി​​​​​​​​യ​​​​​​​​തോ​​​​​​​​ട എ​​​​​​​​ണ്ണ​​​​​​​​ത്തി​​​​​​​​ൽ കു​​​​​​​​റ​​​​​​​​ഞ്ഞ ക്രൈ​​​​​​​​സ്ത​​​​​​​​വ​​​​​​​​ർ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടെ​​​​​​​​യു​​​​​​​​ള്ള മൈ​​​​​​​​ക്രോ മൈ​​​​​​​​നോ​​​​​​​​റി​​​​​​​​റ്റി വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ പു​​​​​​​​റ​​​​​​​​ന്ത​​​​​​​​ള്ള​​​​​​​​പ്പെ​​​​​​​​ട്ടു. ഈ ​​​​​​​​വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു​​​​​​​​ള്ള ആ​​​​​​​​നു​​​​​​​​കൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ൾ ഏ​​​​​​​​താ​​​​​​​​നും സ്കോ​​​​​​​​ള​​​​​​​​ർ​​​​​​​​ഷി​​​​​​​​പ്പു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ചെ​​​​​​​​റി​​​​​​​​യ ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​യി ചു​​​​​​​​രു​​​​​​​​ങ്ങി.

ര​​​​​​​​ണ്ടാം യു​​​​​​​.പി.​​​​​​​എ ​സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന്‍റെ അ​​​​​​​​വ​​​​​​​​സാ​​​​​​​​നം 2013-14 വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​ൽ മ​​​​​​​​ൾ​​​​​​​​ട്ടി സെ​​​​​​​​ക്ട​​​​​​​​ർ ഡെ​​​​​​​​വ​​​​​​​​ല​​​​​​​​പ്മെന്‍റ് പ്ലാ​​​​​​​​ൻ പ്രോ​​​​​​​​ജ​​​​​​​​ക്ടു​​​​​​​​ക​​​​​​​​ൾ ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ലാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു​​​​​​​​ള്ള പ്ര​​​​​​​​ദേ​​​​​​​​ശം തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന മാ​​​​​​​​ന​​​​​​​​ദ​​​​​​​​ണ്ഡ​​​​​​​​ത്തി​​​​​​​​ൽ കാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​യ ഭേ​​​​​​​​ദ​​​​​​​​ഗ​​​​​​​​തി​​​​​​​​ക​​​​​​​​ൾ ഉ​​​​​​​​ണ്ടാ​​​​​​​​യി. ന്യൂ​​​​​​​​ന​​​​​​​​പ​​​​​​​​ക്ഷ ജ​​​​​​​​ന​​​​​​​​സം​​​​​​​​ഖ്യ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​ക്കി പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യു​​​​​​​​ടെ കീ​​​​​​​​ഴി​​​​​​​​ൽ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന ഒ​​​​​​​​രു ജി​​​​​​​​ല്ല മൊ​​​​​​​​ത്ത​​​​​​​​മാ​​​​​​​​യും പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണി​​​​​​​​ക്കാ​​​​​​​​തെ, ന്യൂ​​​​​​​​ന​​​​​​​​പ​​​​​​​​ക്ഷ കേ​​​​​​​​ന്ദ്രീ​​​​​​​​കൃ​​​​​​​​ത ബ്ലോ​​​​​​​​ക്കു​​​​​​​​ക​​​​​​​​ൾ, ടൗ​​​​​​​​ണു​​​​​​​​ക​​​​​​​​ൾ, വി​​​​​​​​ല്ലേ​​​​​​​​ജ് ക്ല​​​​​​​​സ്റ്റ​​​​​​​​റു​​​​​​​​ക​​​​​​​​ൾ എ​​​​​​​​ന്നീ രീ​​​​​​​​തി​​​​​​​​യി​​​​​​​​ൽ പ​​​​​​​​ദ്ധ​​​​​​​​തി പ്ര​​​​​​​​ദേ​​​​​​​​ശം ചു​​​​​​​​രു​​​​​​​​ക്കി നി​​​​​​​​ശ്ച​​​​​​​​യി​​​​​​​​ച്ചു. ന്യൂ​​​​​​​​ന​​​​​​​​പ​​​​​​​​ക്ഷം എ​​​​​​​​ന്ന നി​​​​​​​​യ​​​​​​​​മ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ നി​​​​​​​​ർ​​​​​​​​വ​​​​​​​​ച​​​​​​​​ന​​​​​​​​ത്തി​​​​​​​​നു​​​​ പു​​​​​​​​റ​​​​​​​​ത്ത് പി​​​​​​​​ന്നാ​​​​​​​​ക്ക ന്യൂ​​​​​​​​ന​​​​​​​​പ​​​​​​​​ക്ഷം എ​​​​​​​​ന്ന വി​​​​​​​​ഭ​​​​​​​​ജ​​​​​​​​നം നി​​​​​​​​യ​​​​​​​​മ​​​​​​​​വി​​​​​​​​രു​​​​​​​​ദ്ധ​​​​​​​​മാ​​​​​​​​യി സൃ​​​​​​​​ഷ്ടി​​​​​​​​ച്ച് 'പി​​​​​​​​ന്നാ​​​​​​​​ക്ക ന്യൂ​​​​ന​​​​​​​​പ​​​​​​​​ക്ഷ കേ​​​​​​​​ന്ദ്രീ​​​​​​​​കൃ​​​​​​​​ത പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ൾ' ക​​​​​​​​ണ്ടെ​​​​​​​​ത്തി​​​​​​​​ക്കൊ​​​​​​​​ണ്ടാ​​​​​​​​ണ് ഈ 'ചു​​​​​​​​രു​​​​​​​​ക്ക​​​​​​​​ൽ പ്ര​​​​​​​​ക്രി​​​​​​​​യ' പ്രാ​​​​​​​​ബ​​​​​​​​ല്യ​​​​​​​​ത്തി​​​​​​​​ൽ വ​​​​​​​​രു​​​​​​​​ത്തി​​​​​​​​യ​​​​​​​​ത്.

കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ മു​​​​​​​​സ്‌​​​​​​​ലിം ജ​​​​​​​​ന​​​​​​​​വി​​​​​​​​ഭാ​​​​​​​​ഗം കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ലാ​​​​​​​​യി അ​​​​​​​​ധി​​​​​​​​വ​​​​​​​​സി​​​​​​​​ക്കു​​​​​​​​ന്ന ഒ​​​​​​​​ട്ട​​​​​​​​ന​​​​​​​​വ​​​​​​​​ധി പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ പ്രോ​​​​​​​​ജ​​​​​​​​ക്ടു​​​​​​​​ക​​​​​​​​ൾ ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ലാ​​​​​​​​യ​​​​​​​​പ്പോ​​​​​​​​ൾ ക്രൈ​​​​​​​​സ്ത​​​​​​​​വ ന്യൂ​​​​ന​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ങ്ങ​​​​​​​​ൾ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ലാ​​​​​​​​യി അ​​​​​​​​ധി​​​​​​​​വ​​​​​​​​സി​​​​​​​​ക്കു​​​​​​​​ന്ന ബ്ലോ​​​​​​​​ക്കു​​​​​​​​ക​​​​​​​​ൾ, വി​​​​​​​​ല്ലേ​​​​​​​​ജു​​​​​​​​ക​​​​​​​​ൾ, ടൗ​​​​​​​​ണു​​​​​​​​ക​​​​​​​​ൾ അ​​​​​​​​ധി​​​​​​​​ക​​​​​​​​വും ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ടു. ഈ ​​​​​​​​ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക്കു നി​​​​​​​​യ​​​​​​​​മ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ യാ​​​​​​​​തൊ​​​​​​​​രു അ​​​​​​​​ടി​​​​​​​​ത്ത​​​​​​​​റ​​​​​​​​യു​​​​​​​​മി​​​​​​​​ല്ല എ​​​​​​​​ന്ന വ​​​​​​​​സ്തു​​​​​​​​ത പ്ര​​​​​​​​ത്യേ​​​​​​​​കം ശ്ര​​​​​​​​ദ്ധി​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​താ​​​​​​​​ണെന്നും ലേഖനത്തിൽ പറയുന്നു. 

Tags:    
News Summary - The neglect of Christians should stop while implementing the Centre's minority projects in Kerala - Syro-Malabar Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.