'മാധ്യമങ്ങൾ ശവംതീനികൾ; അവ മരണവും മാലിന്യവും തിന്നു കൊഴുക്കുന്നു' -എം.എൻ. വിജയന്റെ പേരിൽ പ്രചരിക്കുന്ന കുറിപ്പ് വ്യാജമെന്ന് മകൻ

മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും ആക്ഷേപിച്ച് എം.എൻ. വിജയന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പ് വ്യാജമെന്ന് മകൻ വി.എസ്. അനിൽ കുമാർ മരുതം.

മരണവും മാലിന്യവും തിന്ന് കൊഴുക്കുകയാണ് മാധ്യമങ്ങളെന്നും ചെളി വാരിയെറിഞ്ഞ ശേഷം ചിത്രമെടുക്കുകയാണെന്നും തെറി വാക്കുകൾക്കു മാത്രമായി നിഘണ്ടു നിർമിക്കുകയാണെന്നുമാണ് കുറിപ്പിലുള്ള മറ്റ് വാചകങ്ങൾ.

ഈ പ്രയോഗങ്ങൾ തീർത്തും വ്യാജമായി നിർമിച്ചതാണെന്നും മാധ്യമങ്ങളുടെ പ്രസക്തിയും പ്രാധാന്യവും എന്തെന്ന് കൃത്യമായി അറിഞ്ഞ വിജയൻ മാഷ് ഇത്തരം നികൃഷ്ടഭാഷയിൽ വിമർശിക്കില്ലെന്നും അനിൽ കുമാർ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിശദീകരണം.

മാധ്യമങ്ങൾ ഇരുതല മൂർച്ചയുള്ള വാളല്ലേ എന്നുള്ള ചോദ്യത്തിന് സമർഥന്മാർക്ക് നന്നായി ഉപയോഗിക്കാൻ കഴിയും എന്നും കഴിവില്ലാത്തവരുടെ വിരല് മുറിയും എന്നും വിജയൻ മാഷ് ഒരിക്കൽ പറഞ്ഞിട്ടുള്ളതായും അനിൽകുമാർ ഓർമപ്പെടുത്തി.

മാധ്യമപ്രവർത്തകർ എന്നതിന്റെ ചുരുക്കെഴുത്തായ മാപ്ര തെറിവാക്കായി ഉപയോഗിക്കുന്ന വിഭാഗം ഉണ്ട്. എന്നാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചുരുക്കെഴുത്തായ എസ്.ബി.ഐ, ജയപ്രകാശ് നാരായണൻ എന്നതിന്റെ ജെ.പി എന്നിവയൊന്നും ആരും തെറിവാക്കുകളായി ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Full View


Tags:    
News Summary - The note circulating in the name of MN Vijayan is fake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.