മുണ്ടക്കയം: വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി സ്വർണമാല കവർന്നു. കൂട്ടിക്കൽ വല്ലിറ്റ മഠത്തിൽ വീട്ടിൽ സെബാസ്റ്റ്യന്‍റെ ഭാര്യ മറിയക്കുട്ടിയുടെ (65) മാലയാണ് കവർച്ച ചെയ്യപ്പെട്ടത്. ശനിയാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം.
മൂത്ത മകന്‍റെ ഒപ്പമാണ് സെബാസ്റ്റ്യനും ഭാര്യ മറിയക്കുട്ടിയും താമസിക്കുന്നത്. പക്ഷാഘാതം പിടിപെട്ട് ഏറെനാളായി ശരീരത്തിന്‍റെ ഒരുവശം തളർന്ന് ചികിത്സയിലായിരുന്നു മറിയക്കുട്ടി. വീട്ടിലെ ചെറിയ ജോലികൾ മാത്രമാണ് ഇവർക്ക് ചെയ്യാൻ കഴിയുന്നത്. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് കയറിവന്ന മോഷ്ടാവ് പിറകിൽ നിന്ന് മറിയക്കുട്ടിയുടെ മുഖത്ത് തുണിയിട്ട് മൂടിയ ശേഷം മാല അപഹരിക്കുകയായിരുന്നു.
കുട്ടികൾ കളിക്കുകയാണെന്നാണ് ആദ്യം മറിയക്കുട്ടി കരുതിയത്. മാല പറിച്ചതോടെ നിലവിളിച്ച് ശബ്ദം ഉണ്ടാക്കിയപ്പോഴേക്കും മോഷ്ടാവ് കടന്നിരുന്നു. മറിയക്കുട്ടി മുഖത്തെ തുണി മാറ്റി വീടിന് പുറത്ത് ഇറങ്ങിയപ്പോഴേക്കും മോഷ്ടാവ് സ്ഥലം വിട്ടിരുന്നു. മുണ്ടക്കയം പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.