ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരെ ഇല്ലാക്കഥയുണ്ടാക്കിയത്​ പ്രതിപക്ഷം -മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരെ ഇല്ലാക്കഥയുണ്ടാക്കിയത്​ പ്രതിപക്ഷമാണെന്നും മാധ്യമങ്ങൾ കള്ളക്കഥക്ക്​ അമിത പ്രധാന്യം നൽകിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ജാതി സെൻസസ്​ നടത്തുന്ന കാര്യം സർക്കാർ ഗൗരവമായി ആലോചിച്ചുവരുകയാണ്​. മന്ത്രിസഭയിലെ മാറ്റം സംബന്ധിച്ച്​ നേരത്തേയുള്ള ധാരണ തങ്ങൾ ആലോചിച്ചോളാമെന്നും അതിനപ്പുറം യാതൊന്നുമി​ല്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ആരോഗ്യമന്ത്രിക്കെതിരായ ആരോപണം തീർത്തും തെറ്റാണെന്ന്​ വ്യക്തമായി. നന്നായി പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിനെ താറടിക്കാനുള്ള ശ്രമം ഏതോ കേന്ദ്രത്തിൽ നിന്നുണ്ടാവുകയകാണ്​. ഇല്ലാ​ത്ത കാര്യം ​​​കെട്ടിച്ചമക്കാനുള്ള ശ്രമമാണ്​ ഉണ്ടായിട്ടുള്ളത്​.

കെ.പി.സി.സി നേതൃയോഗത്തിൽ പി.ആർ വിദഗ്​ധനെ പ​ങ്കെടുപ്പിക്കുന്നു. ഇല്ലാക്കഥകൾക്ക്​ ആശയം നൽകുന്നു. അതു​ പ്രചരിപ്പിക്കാൻ പണവും ​പ്രലോഭനവും നൽകുന്നു. ഇതാണ്​ നടന്നുകൊണ്ടിരിക്കുന്നത്​. ആരോഗ്യമന്ത്രിക്കെതിരായ ആരോപണത്തിനു​ പിന്നിൽ പ്രതിപക്ഷമാണോ എന്ന ചോദ്യത്തിന്​ പിന്നെയാരാ ഭരണപക്ഷമാണോ എന്നായിരുന്നു രോഷത്തോടെയുള്ള മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള മറുപടി. മുഖ്യമന്ത്രിയുടെ പാർട്ടിക്കാരനായ ആൾ ഉൾപ്പെട്ട പല കേസുകൾ പുറത്തുവന്നത്​ ചൂണ്ടിക്കാട്ടിയ​പ്പോൾ അതിന്​ മറുപടി പറഞ്ഞില്ല, ഉള്ളത്​ ​പറയുമ്പോൾ പൊള്ളു​മെന്ന്​ പറഞ്ഞ്​ ഒഴിഞ്ഞുമാറി.

മെഡൽ ജേതാക്കളായ കായിക താരങ്ങൾക്ക്​​ ജോലി നൽകാതെ അവഗണിക്കുന്നെന്ന പരാതി മുഖ്യമന്ത്രി തള്ളി. എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ട്​. എന്നാൽ, മറിച്ചുള്ള പ്രചാരണമാണ്​ നടക്കുന്നത്​. വിശദമായ മറുപടി നൽകുന്നില്ല. 2015 -19 കാലയളവിലെ സ്​പോർട്​സ്​ ​േക്വാട്ട നിയമനം പുരോഗമിക്കുകയാണ്​. ഈ വർഷംതന്നെ റാങ്ക്​ ലിസ്​റ്റ്​ വരും. 245 പേർക്ക്​ നിയമനം ലഭിക്കും. എല്ലാവിധ പിന്തുണയും തുടരും.

മുഖ്യമന്ത്രി തന്നെ വന്നുകാണുന്നില്ലെന്ന്​ പറയുന്നത്​ ഗവർണർക്ക്​ ഓർമപ്പിശക്​ ഉണ്ടായതാകാം. മുഖ്യമ​ന്ത്രിയെന്ന നിലക്ക്​ പോകേണ്ട എല്ലായിപ്പോഴും അവിടെ പോയിട്ടുണ്ട്​. കാണുകയും പരിചയം പുതുക്കുകയും ചെയ്യുന്നതിൽ ഇനിയും തടസ്സമൊന്നുമില്ല. എന്നാൽ, ബില്ലുകളിൽ ഒപ്പിടുന്നതിന്​ വിശദാംശങ്ങൾ മനസ്സിലാക്കുന്നതിനാണെങ്കിൽ അതു തയാറാക്കിയ വകുപ്പു​ മന്ത്രിമാരെയാണ്​ കാണേണ്ടത്​. ആ കൂടിക്കാഴ്ച നടന്നിട്ടുണ്ട്​. എന്നിട്ടും എന്തോ ഒരുപ്രത്യേക നില സ്വീകരിച്ചുപോവുകയാണ്​ ​ചെയ്യുന്നത്​ -മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - The opposition made a false story against the office of the health minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.