തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നെന്ന് ഉറപ്പുവരുത്താൻ നിർദേശിച്ച് ബാലാവകാശ കമീഷൻ ഉത്തരവായി.
സംസ്ഥാനത്ത് കെ.ഇ.ആർ ബാധകമായ സ്‌കൂളുകളിൽ ക്ലാസുകൾ നടത്താനുള്ള വിലക്ക് കർശനമായി നടപ്പാക്കാൻ കമീഷൻ അംഗം ഡോ. എഫ്. വിൽസൺ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
പ്രൈമറി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി എന്നിവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലവിലെ ഉത്തരവ് ബാധകാണ്.
വേനലവധിക്കാലത്ത് സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലെ ക്ലാസിന്റെ സമയം രാവിലെ 7.30 മുതൽ 10.30 വരെയായി ക്രമപ്പെടുത്തണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.