കൊച്ചി: അമേരിക്കയിൽ സ്ഥിര താമസമാക്കിയ വീട്ടുടമയുടെ കൊച്ചിയിലെ വീട്ടിൽ അപരിചിതർ താമസിക്കുന്നതായി പരാതി. വീട്ടുടമയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പൂട്ടിക്കിടന്ന വീട്ടിൽ വേറെ കുടുംബം താമസിക്കുന്നതായി അമേരിക്കയിൽ താമസിക്കുന്ന അജിത് കെ. വാസുദേവൻ കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് ഇ മെയിലിലൂടെ പരാതി നൽകിയത്. വൈറ്റില ജനതാ റോഡിലാണ് വീടുള്ളത്. ഇത് വാടകക്ക് നൽകിയിട്ടില്ല.
2023ൽ ഒഴികെ എല്ലാവർഷവും ഉടമ നാട്ടിൽ വന്നിരുന്നു. രണ്ട് തവണകളായി 5000ത്തിനു മുകളിൽ വൈദ്യുതി ബിൽ വന്നപ്പോൾ പരിശോധിക്കാൻ കെ.എസ്.ഇ.ബിക്ക് പരാതി നൽകിയിരുന്നു ഇദ്ദേഹം. അതിനിടെ ബിൽ കൂടാൻ കാരണം അന്വേഷിക്കാൻ ചെലവന്നൂർ സ്വദേശികളായ രണ്ട് പേരെ വീട്ടിലേക്ക് അയച്ചപ്പോഴാണ് തന്റെ വീട്ടിൽ വേറെ ആരോ താമസിക്കുന്നുണ്ടെന്നു മനസിലായത്.
അനധികൃത താമസക്കാരെ ഒഴിപ്പിക്കണമെന്നു ഉടമ ശനിയാഴ്ച നൽകിയ പരാതിയിൽ പറയുന്നു. പരാതി മരട് പൊലീസിനു കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.