representative image

ആ സന്ദേശങ്ങൾക്ക് ഫലമുണ്ടായി; ഊട്ടിയിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണത്തിന്റെ ഉടമയെ കണ്ടെത്തി

ഗൂഡല്ലൂർ: ഊട്ടിയിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണത്തിന്റെ ഉടമസ്ഥനെ കുറിച്ച് വിവരം ലഭിച്ചതായി മലപ്പുറം സ്വദേശി മുജീബ് അറിയിച്ചു. ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിൽ പെരുന്നാൾ പിറ്റേന്നാണ് ആഭരണം കളഞ്ഞുകിട്ടിയത്.

ആഭരണത്തിന്റെ ഉടമസ്ഥർ മലപ്പുറം ജില്ലക്കാരാണ്. പൊലീസ് സ്റ്റേഷനിൽ വെച്ച് ആഭരണം കൈമാറുമെന്നും മുജീബ് അറിയിച്ചു.

മെയ് നാലിനാണ് ആഭരണം കളഞ്ഞുപോയത്. ആഭരണം കളഞ്ഞുകിട്ടിയ വിവരം ഇദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ഇത് ഷെയർ ചെയ്തത്.

Tags:    
News Summary - The owner of the discarded gold was found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.