ശബരിമല: ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകൻ സന്നിധാനത്ത് കുഴഞ്ഞ് വീണു മരിച്ചു. കൊട്ടാരക്കര പട്ടാഴി വടക്കേക്കര മേതുകുമ്മേൽ ശ്രീകൃഷ്ണ വിലാസത്തിൽ ഉണ്ണികൃഷ്ണൻ (73 ) ആണ് മരിച്ചത്. സന്നിധാനത്തെ ക്യൂ കോംപ്ലക്സിന് സമീപം വെള്ളിയാഴ്ച രാവിലെ കുഴഞ്ഞ് വീണ ഇദ്ദേഹത്തെ ഉടൻ തന്നെ സന്നിധാനം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുഭദ്ര. മകൾ: ഹൃദ്യ. മരുമകൻ: ശ്രീജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.