നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചിറക്കി; ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറെന്ന് വിശദീകരണം

കൊച്ചി: ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചിറക്കി. ഞായറാഴ്ച രാത്രി 11.10ന് ബംഗളുരുവിലേക്ക് പുറപ്പെട്ട എയർ ഏഷ്യ വിമാനമാണ് തിരിച്ചിറക്കിയത്.

ജീവനക്കാരുൾപ്പെടെ 174 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തകരാർ പരിഹരിച്ചതിന് ശേഷം തിങ്കളാഴ്ച യാത്ര തുടരുമെന്ന് അധികൃതർ അറിയിച്ചു. 

Tags:    
News Summary - The plane landed back at Nedumbassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.