കോഴിക്കോട്: വനിത കമീഷെൻറ നിർദേശങ്ങൾ പലപ്പോഴും പൊലീസ് പാലിക്കുന്നില്ലെന്ന് അധ്യക്ഷ പി. സതീദേവി. കമീഷെൻറ മുന്നിലെത്തുന്ന പരാതികളിൽ എതിർ കക്ഷികൾ ഹാജരാവാത്ത സംഭവങ്ങളേറെയാണ്. ഇത്തരം വേളകളിൽ പോലും പലതവണ ആവശ്യപ്പെട്ടാലാണ് പൊലീസ് നടപടി സ്വീകരിക്കുന്നത്. ഈ സാഹചര്യം കൂടി മുൻനിർത്തിയാണ് നിയമങ്ങൾ ഭേദഗതി ചെയ്ത് കമീഷന് കൂടുതൽ അധികാരം ലഭ്യമാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചതെന്നും അവർ പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബിെൻറ 'മീറ്റ് ദി പ്രസ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു സതീദേവി.
25 വർഷം മുമ്പത്തെ നിയമങ്ങളാണ് കമീഷനുള്ളത്. ഇത് കാലോചിതമായി പരിഷ്കരിക്കണം. സ്ത്രീധന പീഡനങ്ങൾ വർധിച്ചതിനാൽ വിവാഹ നിയമങ്ങൾ ഭേദഗതി ചെയ്യണം. വിവാഹം രജിസ്റ്റർ െചയ്യുേമ്പാൾ തന്നെ പാരിതോഷികങ്ങൾ രേഖപ്പെടുത്തി അവയെല്ലാം സ്ത്രീയുടെ സ്വത്തായി കണക്കാക്കണം. ആർഭാട വിവാഹങ്ങൾക്ക് പരിധി നിശ്ചയിക്കണം -സതീദേവി കൂട്ടിച്ചേർത്തു.
എല്ലാ ജില്ലയിലും വിവാഹപൂർവ കൗൺസലിങ് നടത്തുകയും കലാലയങ്ങളിൽ ലിംഗ നീതി ഉറപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടപടി സ്വീകരിക്കുകയും ചെയ്യും. ജാഗ്രത സമിതി അംഗങ്ങൾക്ക് പരിശീലനം നൽകി സ്ത്രീധന വിവാഹങ്ങളിൽ പരാതി നൽകാനുള്ള സാഹചര്യം ഉണ്ടാക്കും. സ്ത്രീ വിരുദ്ധ ആശയങ്ങൾ പൊലീസ്, ജുഡീഷ്യറി, മാധ്യമങ്ങൾ എന്നിവയുടെ ഭാഗത്തുനിന്നെല്ലാമുണ്ട്. ഇതിനെതിരായ യോജിച്ച നീക്കമാണ് കമീഷെൻറ ഭാഗത്തുനിന്നുണ്ടാവുക. ഹരിത ഭാരവാഹികൾ എം.എസ്.എഫ് നേതാക്കൾക്കെതിരെ നൽകിയ പരാതി തിങ്കളാഴ്ച നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. 2015 ജനുവരി മുതൽ 21 സെപ്റ്റംബർ വരെ ലഭിച്ച 40,728 പരാതികളിൽ 25,801 എണ്ണം തീർപ്പാക്കിയതായി അവർ പറഞ്ഞു. 14,927 പരാതികളിൽ നടപടി തുടരുകയാണ്. കൂടുതൽ കേസ് തിരുവനന്തപുരത്തും കുറവ് വയനാട്ടിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.