കായംകുളം : രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമീഷൻ നിർദേശം ഭരണഘടനാവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നും കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എഴുപതാം വാർഷിക ആഘോഷങ്ങളുടെ ജില്ല സ്വാഗത സംഘ രൂപീകരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ ഇതിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനും മതസൗഹാർദ്ദം തകർക്കാനും ശ്രമം നടക്കുകയാണ്. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജില്ല പ്രസിഡൻറ് വി.എം. അബ്ദുള്ള മൗലവി വടുതല അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. പാങ്ങോട് എ. ഖമറുദീൻ മൗലവി, സി.എ. മൂസ മൗലവി മൂവാറ്റുപുഴ, കെ. ജലാലുദ്ദീൻ മൗലവി, പി.കെ. സുലൈമാൻ മൗലവി, അഡ്വ. കെ.പി. മുഹമ്മദ്, എ.ആർ. താജുദ്ദീൻ മൗലവി, പ്രഫ. മുഹമ്മദ് സ്വാലിഹ്, യു. താജുദ്ദീൻ ബാഖവി, ജലീൽ പുനലൂർ, അഡ്വ. ഇ. സമീർ, പ്രഫ. സലിം, പൂക്കുഞ്ഞ് കോട്ടപ്പുറം, എസ്.കെ. നസീർ, നൗഷാദ് തൊളിക്കോട്, ഷംസുദീൻ കണ്ണനാകുഴി, അബുജനത, അസീംഖാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.