തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റിെൻറ കാര്യത്തിൽ സർക്കാർ എന്തുചെയ്യണമെന്ന് സമരക്കാർ പറയണമെന്ന് മന്ത്രി തോമസ് ഐസക്. നയപരമായി എടുക്കേണ്ടത് സമരം ചെയ്തു തീർക്കേണ്ട കാര്യങ്ങളല്ലെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി. സർക്കാർ ഓഫിസുകളിൽ രണ്ട് വാച്ചർ വേണമെന്ന് നിർദേശിക്കുന്നുണ്ട്.
അതൊക്കെ ചർച്ച ചെയ്യാം. എന്നാൽ, സമരം തീർക്കാൻവേണ്ടി ചർച്ച ചെയ്യാനാകില്ല. എന്താണ് ചർച്ച ചെയ്യേണ്ടതെന്ന് സർക്കാറിന് അറിയില്ല. പി.എസ്.സിക്ക് വിട്ട പോസ്റ്റുകളിൽ ആരെയും നിയമിച്ചിട്ടില്ല. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് താൽക്കാലിക ജീവനക്കാർ എത്ര പേരുണ്ടെന്ന് പോലും അറിയില്ലായിരുന്നു.
റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസം നീട്ടിക്കൊടുത്തു. ലിസ്റ്റ് തീരുന്നതുവരെ കൊടുത്തുകൊണ്ടിരിക്കണം എന്ന വാദത്തോട് യോജിപ്പില്ല. നരേന്ദ്രൻ കമീഷൻ റിപ്പോർട്ടിൽ ചെറുസമുദായങ്ങൾക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ആ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ലിസ്റ്റ് വലുതാക്കിയത്. സംസ്ഥാനത്ത് ഒരുവർഷം 30,000 മുതൽ 40,000 വരെ ഒഴിവുകളാണ് വരുന്നത്. അത് നികത്തുന്നുണ്ട്. പി.എസ്.സിയുടെ ലാസ്റ്റ് ഗ്രേഡ് ലിസ്റ്റ് ജൂൺവരെയുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.