തിരുവനന്തപുരം: കൊടുവള്ളി നിയമസഭ മണ്ഡലത്തിലെ തോൽവിക്ക് കാരണം പി.ടി.എ റഹീം എം.എൽ.എയാണെന്ന് ഇടതു സ്വതന്ത്ര്യ സ്ഥാനാർഥിയായി മത്സരിച്ച കാരാട്ട് റസാഖ്. ചോർച്ചക്ക് പിന്നിൽ പി.ടി.എ റഹീമിനൊപ്പം ബന്ധു വായോളി മുഹമ്മദിനും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായോളി മുഹമ്മദിനെ മിനറൽ ഡെവല്പമെന്‍റ് കോർപറേഷൻ ചെയമർമാനായി നിയമിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് കാരാട്ട് റസാഖിന്‍റെ ആരോപണം.എം.കെ മുനീറിനെ തോല്‍പ്പിച്ച് താന്‍ നിയമസഭയില്‍ എത്തിയാല്‍ പല സ്ഥാനങ്ങളും ഇല്ലാതാവുമെന്നും താൻ വിഭാവനം ചെയ്ത പല പദ്ധതികളും വന്നാൽ റഹീമിനും ബന്ധുക്കൾക്കും വേണ്ടത് പലതും നഷ്ടമാവും എന്നും ആശങ്കപ്പെട്ടു. ഇതൊക്കെയാണ് തന്നെ പരാജയപ്പെടുത്താൻ കാരണമെന്നും കാരാട്ട് റസാഖ് പറഞ്ഞു.
സി.പി.എം വിടേണ്ട ആവശ്യം ഇപ്പോൾ ഇല്ല. ആരൊക്കെ എതിർത്താലും മുഖ്യമന്ത്രി പിണറായി വിജയൻ നല്ല പരിഗണനയാണ് നൽകുന്നത്. അത്ര നല്ല ബന്ധമുള്ള പാർട്ടി വിടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.