കോഴിക്കോട്: മുട്ടിൽ മരംമുറി കേസിൽ അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ രാജേഷ് രവീന്ദ്രെൻറ അന്വേഷണ റിപ്പോർട്ടിൽ തെളിയുന്നത് വനം കൺസർവേറ്റർ എൻ.ടി. സാജൻ നടത്തിയ ക്രമവിരുദ്ധ നടപടികൾ. മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം.കെ. സമീറടക്കമുള്ളവർ നൽകിയ പരാതിയിൽ രാജേഷ് രവീന്ദ്രൻ നൽകിയ റിപ്പോർട്ട് സർക്കാറും മുഖ്യമന്ത്രിയുടെ ഓഫിസും ഗൗരവത്തിലെടുത്തില്ലെന്നും ആക്ഷേപമുണ്ട്. മണിക്കുന്നുമലയിൽ സ്വകാര്യഭൂമിയിലെ മരംമുറി വനഭൂമിയിലാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ സാജൻ ശ്രമിച്ചതായി റിപ്പോർട്ടിലുണ്ട്.
മേപ്പാടി റേഞ്ചിലെ ചില ഉദ്യോഗസ്ഥരെ കുടുക്കാനായിരുന്നു ശ്രമം. അതുവഴി മുട്ടിൽ മരംമുറിക്കേസ് ശ്രദ്ധതിരിച്ചുവിടുകയായിരുന്നു ലക്ഷ്യം. പ്രതികളിലൊരാളുമായി വാഹനത്തിലിരുന്നു സാജൻ സംസാരിച്ചിരുന്നു. മണിക്കുന്നുമല സ്വകാര്യഭൂമിയുടേത് വ്യാജപട്ടയമാണെന്ന സാജെൻറ റിപ്പോർട്ടും അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ നിരാകരിക്കുന്നുണ്ട്.
പ്രതികളായ റോജി അഗസ്റ്റിനും ആേൻറാ അഗസ്റ്റിനും കോഴിക്കോട്ടെ ഒരു ദൃശ്യമാധ്യമ പ്രവർത്തകനും ഒത്തുചേർന്നതായി അന്വേഷണ റിപ്പോർട്ടിലുണ്ട്. മണിക്കുന്നുമല മരംവെട്ട് അടിയന്തിരമായി അന്വേഷിക്കണമെന്ന് ദൃശ്യമാധ്യമ പ്രവർത്തകൻ ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.
പരിശോധനയുടെയും വിലയിരുത്തലിെൻറയും ചുമതലയുള്ള കോഴിക്കോട്ടെ കൺസർവേറ്റർ ജെ. ദേവപ്രസാദ് കഴിഞ്ഞ ഫെബ്രുവരി 12 മുതൽ 27 വരെ അവധിയെടുത്തിരുന്നു. പകരം ചുമതല കിട്ടിയ 15 ദിവസത്തിനിടെയായിരുന്നു സാജെൻറ ഇടപെടലുകൾ. ഫെബ്രുവരി 12ന് ചുമതലയേറ്റയുടൻ മണിക്കുന്നുമല മരംെവട്ടിൽ കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒയോട് അന്വേഷണ പുരോഗതി േതടി. വാട്സ്ആപ് വഴി ഇക്കാര്യം സാജന് ഡി.എഫ്.ഒ അയച്ചു.
ഫെബ്രുവരി 13ന് സാജൻ മണിക്കുന്നുമലയിലെത്തി. മരംമുറിയിൽ സൗത്ത് വയനാട് ഡി.എഫ്.ഒക്കും മേപ്പാടി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർക്കുമെതിരെ അച്ചടക്ക നടപടിക്കും ശിപാർശ നൽകി. വ്യാജപട്ടയമുപയോഗിച്ച് മണിക്കുന്നുമല വനഭൂമിയിലെ ഇൗട്ടിമരങ്ങൾ മുറിച്ചെന്നായിരുന്നു സാജെൻറ റിപ്പോർട്ട്.
കൃത്യമായ രേഖകളില്ലാത്ത റിപ്പോർട്ടായിരുന്നു സാജേൻറതെന്ന് രാജേഷ് രവീന്ദ്രൻ അക്കമിട്ട് നിരത്തുന്നു. വയനാട്ടിലെ വനം ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഈ ഉദ്യോഗസ്ഥർ ഗൂഢാേലാചന നടത്തിയെന്നുമുള്ള സാജെൻറ റിപ്പോർട്ട് അസംബന്ധമാണെന്നും അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.