സമരത്തിലുള്ള കായിക താരങ്ങളുമായി ചർച്ച നടത്തുമെന്ന് കായിക മന്ത്രി

തിരുവനന്തപുരം: സമരത്തിലുള്ള കായിക താരങ്ങളുമായി സർക്കാർ ചർച്ച നടത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. വ്യാഴാഴ്ചയാണ് ചര്‍ച്ച നടത്തുന്നത്. ജോലിവാഗ്ദാനം നൽകി സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ച് ദിവസങ്ങളായി സെക്രട്ടേറിയേറ്റ് പടിക്കൽ കായികതാരങ്ങൾ സമരം നടത്തുകയാണ്.

വ്യാഴാഴ്ചത്തെ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് കായിക താരങ്ങള്‍ പറഞ്ഞു. വാക്കാലുള്ള ഉറപ്പിൽ വിശ്വാസമില്ലെന്നും മുഴുവൻ പേർക്കും ജോലിയാണ് ആവശ്യമെന്നും സമരക്കാര്‍ കൂട്ടിച്ചേര്‍ത്തു. ചർച്ചക്ക് ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കും. കായിക താരങ്ങളുടെ സമരം പതിമൂന്നാം ദിവസത്തിലേക്ക് കടക്കവെയാണ് സർക്കാർ ചർച്ചക്ക് തയാറായിരിക്കുന്നത്.

നിയമന ശിപാർശകൾ ലഭിക്കാത്ത 84 കായിക താരങ്ങളാണ് സെക്രട്ടേറിയറ്റിൽ സമരം തുടരുന്നത്. 2010 മുതൽ 2014 വരെയുള്ള കാലയളവിലെ 250 പേർക്ക് നിയമനം നൽകിയെങ്കിലും 84 പേർക്ക് ഇപ്പോഴും ജോലി ലഭിച്ചിട്ടില്ല. ഉത്തരവ് ലഭിക്കുന്നത് വരെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുമെന്ന് കായികതാരങ്ങൾ അറിയിച്ചു.

Tags:    
News Summary - The Sports Minister said that he will hold discussions with the protesting sportspersons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.