കോട്ടക്കൽ: സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനം രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഇരുപത്തിമൂന്നാമത് സംസ്ഥാന കാമ്പോരി സമാപനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബാലചന്ദ്രൻ പാറച്ചോട്ട് അധ്യക്ഷത വഹിച്ചു. മജീദ് ഐഡിയൽ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ പ്രതിപക്ഷ കക്ഷി നേതാവ് ടി. കബീർ, പി. ആശാലത, കെ. സുജാത, സാജിദ് മങ്ങാട്ടിൽ, കെ.വി. രാജൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. എ. പ്രഭാകരൻ സ്വാഗതവും സി.പി. ബാബുരാജ് നന്ദിയും പറഞ്ഞു.
മാർച്ച് പാസ്റ്റ് എം.പി. അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. സി.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. സി. യൂസഫ് സ്വാഗതവും വി. മുഹമ്മദലി നന്ദിയും പറഞ്ഞു. സർവമത പ്രാർഥനയോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്.
സി.കെ. മനോജ് നേതൃത്വം നൽകി. വേറിട്ട പ്രകടനവുമായി നടന്ന ക്യാമ്പ് ഫയർ ആവേശം തീർത്തു. സ്കിറ്റുകൾ, നാടകങ്ങൾ, മൈമിങ് എന്നിവയും അരങ്ങേറി. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കാമ്പോരി ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.