തെരുവുനായുടെ കണ്ണടിച്ച് പൊട്ടിച്ചു; കെ.എസ്.ഇ.ബി ജീവനക്കാരനെതിരെ കേസ്

തിരുവന്തപുരം: പട്ടത്ത് കെ.എസ്.ഇ.ബി ജീവനക്കാരൻ തെരുവുനായുടെ കണ്ണടിച്ച് പൊട്ടിച്ചു. സംഭവത്തിൽ പീപ്പിൾ ഫോർ അനിമൽസിന്റെ പരാതിയിയിൽ പട്ടം കെ.എസ്.ഇ.ബി ഓഫിസിലെ ഡ്രൈവർ മുരളിക്കെതിരെ പൊലീസ് കേസെടുത്തു.

ചൊവ്വാഴ്ച രാത്രി ഒമ്പതോടെ ഓഫിസ് വളപ്പിലാണ് കേസിനാസ്പദമായ സംഭവം. നായെ മുരളി വടികൊണ്ട് ക്രൂരമായി മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സംഭവത്തില്‍ ഗുരുതര പരിക്കേറ്റ തെരുവുനായ്ക്ക് കാഴ്ച നഷ്ടമായി.

വർഷങ്ങളായി കരാർ അടിസ്ഥാനത്തിൽ കാർ ഡ്രൈവറായി ജോലി ചെയ്യുന്ന മുരളി, ഇരുമ്പ് വടി കൊണ്ടു നായെ തല്ലുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. കാറുകളുടെ ബമ്പര്‍ നായ കടിച്ചെന്നും അതാണ് മർദന കാരണമെന്നും മുരളി മൊഴി നൽകിയെന്നാണ് വിവരം.

വൈദ്യുതി ഭവന്‍ ചെയര്‍മാന് പീപ്പിള്‍ ഫോര്‍ അനിമല്‍സ് പരാതി നല്‍കിയിട്ടുണ്ട്. സംഘടനയുടെ സംരക്ഷണയിലാണ് നായ് ഇപ്പോഴുള്ളത്. സെക്രട്ടറി ലത ഇന്ദിരയും റെസ്‌ക്യൂ ടീം അംഗങ്ങളായ ഉണ്ണിയും അജിത്തുമാണ് ചോരയൊലിച്ച് കിടന്ന നായെ ആശുപത്രിയിലെത്തിച്ചത്.

Tags:    
News Summary - The street dog's eyes exploded; Case against KSEB employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.