അസ്‌ലം

കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയെ കാണാതായി

തളിക്കുളം: തൃശ്ശൂർ തമ്പാൻകടവ് ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. എടമുട്ടം സ്വദേശി അസ്‌ലമി (16) നെയാണ് കാണാതായത്. തളിക്കുളം കൈതക്കലിലുള്ള ഓർഫനേജിലെ വിദ്യാർഥിയാണ് അസ്‌ലം.

ഇരുപതോളം കുട്ടികളടങ്ങുന്ന സംഘമാണ് രാവിലെ എട്ട് മണിയോടെ കടപ്പുറത്ത് എത്തിയത്. അസ്‌ലമും കൂട്ടുകാരൻ സവാദുമാണ് കടലിൽ ഇറങ്ങിയത്. കടലിൽ മുങ്ങിത്താഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ചേർന്ന് സവാദിനെ രക്ഷപ്പെടുത്തി വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചു.

അസ്‌ലമിനായി അഗ്നിരക്ഷസേനയും പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തുകയാണ്.

Tags:    
News Summary - The student went missing in the sea to bath in thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.