ജൂലൈ മൂന്നിന് ശേഷം ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കുമെന്ന് സീറോ മലബാർസഭ

കൊച്ചി: ഏകീകൃത കുർബാന വിഷയത്തിൽ കടുത്ത നടപടിയുമായി സീറോ മലബാർ സഭ. ജൂലൈ മൂന്ന് സെന്റ് തോമസ് ദിനം മുതൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ സഭയിൽ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകി.

എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലാണ് സർക്കുലർ ഇറക്കിയത്. വരുന്ന ഞായറാഴ്ച (ജൂൺ 16) എല്ലാ അതിരൂപത പള്ളിയിലും ഈ സർക്കുലർ വായിക്കണമെന്നും നിർദേശം നൽകി. സഭയെ ധിക്കരിച്ച് മുന്നോട്ടുപോകുന്ന ആരെയും തുടരാൻ അനുവദിക്കില്ലെന്നാണ് തീരുമാനം. വിലക്കേർപ്പടുത്തുന്ന വൈദികർ കാർമികരായി നടത്തുന്ന വിവാഹങ്ങൾക്ക് സഭയുടെ അം​ഗീകാരം ഉണ്ടാകില്ലെന്നും സർക്കുലറിൽ പറയുന്നു. മാർപാപ്പയുടെ നിർദേശപ്രകാരമാണ് സഭ നേതൃത്വം സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. 

2021 നവംബർ 28 മുതൽ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന സിന‍ഡിന്റെ നിർദേശമുണ്ടായിരുന്നു. എന്നാൽ, സഭയിൽ മുഴുവനായും ഏകീകൃത കുർബാന നടപ്പിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. 

ഒ​രേ സ​ഭ​യി​ൽ ര​ണ്ടു രീ​തി​യി​ലു​ള്ള കു​ർ​ബാ​ന​ക്ര​മം അ​നു​വ​ദി​ക്കു​ന്ന സം​വി​ധാ​ന​മാ​യ ലി​റ്റ​ർ​ജി​ക്ക​ൽ വേ​രി​യ​ൻ​റ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് വൈദികർ ഉ​ന്ന​യി​ക്കുന്നത്. ഇ​ത്​ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച് എ​ന്ന പേ​ര് നി​ല​നി​ർ​ത്തി, വ​ത്തി​ക്കാ​നു കീ​ഴി​ൽ നേ​രി​ട്ട് സ്വ​ത​ന്ത്ര അ​തി​രൂ​പ​ത​യാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും വൈ​ദി​ക​ർ ഉ​യ​ർ​ത്തിയിരുന്നു. ഇത് സംബന്ധിച്ച്  ചർച്ചകളേറെ നടന്നെങ്കിലും തീരുമാനമായില്ല.

കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതിയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബാനയാണ് നിലനിൽക്കുന്നത്. 


Tags:    
News Summary - The Syro-Malabar Church will expel priests who do not offer a unified mass after July 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT