ആമ്പല്ലൂർ: പാലിയേക്കര ടോള്‍പ്ലാസയില്‍ പിറകോട്ട് എടുത്ത ടോറസ് ലോറി കാറിൽ ഇടിച്ചുകയറി. കാറിനെ മീറ്ററുകളോളം പിറകോട്ട് നീക്കിയെങ്കിലും കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വ്യാഴാഴ്ചയായിരുന്നു സംഭവം. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു ലോറി. ഫാസ്റ്റ് ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് ടോൾബൂത്തിൽ നിന്ന് അശ്രദ്ധമായി പിറകോട്ടെടുക്കുകയായിരുന്നു.
കാർ ഡ്രൈവർ ഹോൺ മുഴക്കിയിട്ടും ടോറസ് ഡ്രൈവർ അറിഞ്ഞില്ല. സമീപത്തുണ്ടായിരുന്ന മറ്റുവാഹനങ്ങളിലുള്ളവർ ഉച്ചത്തിൽ ശബ്ദമുണ്ടാക്കിപ്പോഴാണ് ഡ്രൈവർ വിവരം അറിയുന്നത്. കാറിനെ മീറ്ററുകളോളം പിറകോട്ട് നീക്കിയെങ്കിലും യാത്രക്കാർ രക്ഷപ്പെട്ടു. കാറിന് സാരമായ കേടുപാടുകളുണ്ട്.
സമാനമായ മറ്റൊരു സംഭവം അന്നേദിവസം ഉണ്ടായിരുന്നവെന്നും ടോള്‍ബൂത്തില്‍ ജീവനക്കാരുടെ നിര്‍ദേശ പ്രകാരം മാത്രമെ വാഹനം പിറകോട്ട് എടുക്കാവൂ എന്നും ടോള്‍പ്ലാസ അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.