നാലു വയസ്സുകാരിയെ കൊന്ന പുലിയെ പിടികൂടി VIDEO

ഗൂഡല്ലൂർ: നാലു വയസ്സുകാരിയെ ആക്രമിച്ച് കൊന്ന പുള്ളിപ്പുലിയെ പിടികൂടി. ഊട്ടി തേനാട്കബൈ അരക്കോട് മൈനലാമട്ടത്തെ നിഷാന്തിന്റെ മകൾ സരിതയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നത്.

കുട്ടിയെ പുലി കടിച്ചുകൊണ്ടുപോകുകയായിരുന്നു. പിന്നീട് കണ്ടെത്തിയെങ്കിലും ഗുരുതര നിലയിലായിരുന്ന കുട്ടിയെ രക്ഷിക്കാനായില്ല.

Full View

ഇതേതുടർന്നാണ് പുലിയെ പിടികൂടണമെന്ന ആവശ്യം ശക്തമായത്. വെള്ളിയാഴ്ച വൈകിട്ട് കൂട് സ്ഥാപിക്കുകയും ശനിയാഴ്ച പുലർച്ചെതന്നെ പുലി കൂട്ടിൽ അകപ്പെടുകയും ചെയ്തു. പുലിയെ മുതുമല കടുവ സങ്കേതത്തിൽ വിട്ടതായി വനപാലകർ അറിയിച്ചു.

Tags:    
News Summary - The tiger that killed four-year-old girl was captured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.