​മ​ൻ​ഹ 

രണ്ടര വയസ്സുകാരിയുടെ ചികിത്സ പ്രതിസന്ധിയിൽ

ആ​റ്റി​ങ്ങ​ൽ: ഗു​രു​ത​ര രോ​ഗ​ങ്ങ​ളാ​ൽ ര​ണ്ട​ര വ​യ​സ്സു​കാ​രി ആ​ശു​പ​ത്രി വാ​സ​ത്തി​ൽ, ചി​കി​ത്സ​ക്ക് പ​ണം ക​ണ്ടെ​ത്താ​നാ​കാ​തെ ര​ക്ഷി​താ​ക്ക​ൾ പ്ര​തി​സ​ന്ധി​യി​ൽ. ആ​ലം​കോ​ട് പാ​ലാം​കോ​ണം റാ​ഫി മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ മ​ക​ൾ ര​ണ്ട​ര വ​യ​സ്സു​ള്ള മ​ൻ​ഹ ആ​ണ് ഗു​രു​ത​ര രോ​ഗ​ങ്ങ​ളാ​ൽ വ​ല​യു​ന്ന​ത്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ പ്ര​ശ്നം, വൃക്ക ത​ക​രാ​ർ, പി​ട്യൂ​ട്ട​റി ഗ്ര​ന്ഥി​യു​ടെ അ​ഭാ​വം തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്നു. ഉ​യ​ർ​ന്ന നി​ല​യി​ൽ പ്ര​മേ​ഹ​വും ബി.​പി​യു​മു​ണ്ട്. തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പാ​ൻ​ഗ്രി​യാ​സി​നു​ള്ളി​ൽ ഷു​ഗ​ർ ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു എ​ന്ന സം​ശ​യം ദൂ​രീ​ക​രി​ക്കാ​ൻ വെ​ല്ലൂ​ർ സി.​എം.​സി​യി​ലേ​ക്ക് ടെ​സ്റ്റ് ന​ട​ത്താ​ൻ റ​ഫ​ർ ചെ​യ്തു. ഈ ​ടെ​സ്റ്റി​ന് ആ​വ​ശ്യ​മാ​യ പ​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ചി​കി​ത്സ തു​ട​രാ​ൻ ക​ഴി​യാ​തെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ചി​കി​ത്സ തു​ട​രാ​ൻ സ​ന്മ​ന​സ്സു​ള്ള​വ​രു​ടെ സ​ഹാ​യം പ്ര​തീ​ക്ഷി​ച്ച് മ​ൻ​ഹ​യു​ടെ മാ​താ​വ് സ​ബാ​ന (sabana farook m) യു​ടെ പേ​രി​ൽ ഐ.​ഡി.​ബി.​ഐ ബാ​ങ്കി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു. അ​ക്കൗ​ണ്ട് ന​മ്പ​ർ 1734102000002790. ഐ.​എ​ഫ്.​എ​സ്.​സി കോ​ഡ്: ഐ.​ബി.​കെ.​എ​ൽ0001734. എം.​ഐ.​സി.​ആ​ർ: 691259003. ഫോ​ൺ, ഗൂ​ഗി​ൾ പേ: 8075141569.

Tags:    
News Summary - The treatment of a two and a half year old girl is in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.