വേ​ളാ​ട്ടി​ൽ ഖ​ദീ​ജ, ക​ണി​യാ​റ​ക്ക​ൽ ഖ​ദീ​ജ

അയൽവാസികളായ രണ്ട് ഖദീജമാർ ഒരേസമയം വിടപറഞ്ഞു

കുന്ദമംഗലം: കാരന്തൂരിൽ ശനിയാഴ്ച വൈകീട്ട് അയൽ വാസികളും കൂട്ടുകാരികളുമായ രണ്ട് വയോധികർ ഈ ലോകത്തോട് വിടവാങ്ങി. കണിയാറക്കൽ ഖദീജ (80), വേളാട്ടിൽ ഖദീജ (87) എന്നിവരാണ് വിടപറഞ്ഞത്. ഇരുവരുടെയും മയ്യിത്ത് കാരന്തൂർ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

വേളാട്ടിൽ ഖദീജ പരേതനായ അബ്ദുറഹിമാന്റെ ഭാര്യയാണ്. മക്കൾ: ബാവുട്ടി, മുഹമ്മദ് മഹീശത്ത്, പരേതനായ ഹസൻ കോയ, ഗഫൂർ, അലീമ, പാത്തുമ്മ, ആയിഷ, സഫിയ. മരുമക്കൾ: മുഹമ്മദ് കെ. കുറ്റിക്കാട്ടൂർ, കുഞ്ഞുമുഹമ്മദ്, റഷീദ് കുറ്റിക്കടവ്, മുഹമ്മദ് പിലാശ്ശേരി, നബീസ, ഖദീജ, റംല, റാബിയ. കണിയാറക്കൽ ഖദീജ പരേതനായ മൊയ്തീന്റെ ഭാര്യയാണ്. മക്കൾ: ഉസ്മാൻ കോയ, അഹമ്മദ് കുട്ടി, ഇബ്രാഹിം, പരേതനായ

അബൂബക്കർ. മരുമക്കൾ: മൈമൂന, ആയിശാബി, ഹാജറ, റഹ്മത്ത്.

Tags:    
News Summary - The two neighboring Khadijas bid farewell at once

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.