തൃശൂർ: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വംശീയ പരാമർശങ്ങളെ പിന്തുണച്ച തൃശൂർ യു.ഡി.എഫ് ജില്ലാ കൺവീനർ കെ.ആർ. ഗിരിജൻ മാപ്പു പറഞ്ഞു. ക്ഷമാപണ കത്ത് ഗിരിജൻ യു.ഡി.എഫ് കൺവീനർക്ക് കൈമാറി. വീഴ്ചപറ്റിയെന്നും കൂടിയാലോചന ഇല്ലാതെയാണ് വാർത്താകുറിപ്പ് ഇറക്കിയതെന്നും ആണ് വിശദീകരണം.
യു.ഡി.എഫ് യോഗത്തിെൻറ തീരുമാനമെന്ന പേരിലായിരുന്നു പാലാ ബിഷപ്പിനെ പിന്തുണച്ചുള്ള വാർത്തക്കുറിപ്പ് ഡി.സി.സിയുടെ ഔദ്യോഗിക മെയിലിൽ നിന്ന് മാധ്യമങ്ങളിലെത്തിയത്. ഇത് വിവാദമായതോടെ ഓഫിസ് സ്റ്റാഫിനെ സ്വാധീനിച്ച് വാർത്ത അയപ്പിച്ചതാണെന്നും വ്യാജമാണെന്നും വിശദീകരിച്ച് പരാമർശം ഒഴിവാക്കി വാർത്തക്കുറിപ്പ് മാറ്റി അയച്ചു.
പാലാ ബിഷപ്പിനെ പിന്തുണച്ച് പ്രസ്താനയിറക്കിയ യു.ഡി.എഫ് കൺവീനറെ നീക്കണമെന്ന് മുസ് ലിം ലീഗ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം യു.ഡി.എഫ് ചെയർമാൻ ജോസഫ് ചാലിശ്ശേരിെയയും ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂരിനെയും അറിയിക്കുകയും ചെയ്തു.
തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ യു.ഡി.എഫ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമരത്തിൽ പങ്കെടുക്കേണ്ടെന്ന് ലീഗ് നേതൃത്വം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെ.ആർ. ഗിരിജൻ ക്ഷമാപണം നടത്തിയത്.
ഗിരിജനിൽ നിന്നുണ്ടായ വീഴ്ചയാണെന്ന് അടിയന്തരമായി ചേർന്ന യു.ഡി.എഫ് യോഗം വിലയിരുത്തിയിരുന്നു. േകരള കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന സെക്രട്ടറിയാണ് കെ.ആർ. ഗിരിജൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.